കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് പുതിയ ഡയറക്ടര്‍. എനോച്ച് ക്വേയാണ് ടീമിന്റെ ഇടക്കാല ടീം ഡയറക്ടറായി ചുമതലയേറ്റത്. സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിലാണ് അദ്ദേഹം ഡയറക്ടറായി ടീമിനൊപ്പമുണ്ടാവുക. മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് പരമ്പരയിലുള്ളത്. ഒട്ടിസ് ഗിബ്‌സണിന്റെ പകരക്കാരനായിട്ടാണ് ക്വേ എത്തുക. 

ലോകകപ്പിലെ മോശം പ്രകടനമാണ് ഗിബ്‌സണിന്റെ ജോലി കളഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് 1768 റണ്‍സും 29 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് ക്വേ. ജീവിതത്തില്‍ ഏറെ പ്രത്യേകതയുള്ള നിമിഷമാണിതെന്ന് ക്വേ നിയമനത്തിന് ശേഷം പറഞ്ഞു.