Asianet News MalayalamAsianet News Malayalam

ഒടുവില്‍ സ്ഥിരീകരണം! സഞ്ജുവിന് വഴികാട്ടാന്‍ ദ്രാവിഡ് ഇനി രാജസ്ഥാന്‍ റോയല്‍സിനൊപ്പം, സംഗക്കാര തുടരും

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു.

new era starting at rajasthan royals with rahul dravid and kumar sangakkara
Author
First Published Sep 6, 2024, 7:55 PM IST | Last Updated Sep 6, 2024, 7:55 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുമെന്നുള്ള കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം. രാജസ്ഥാന്‍ റോയല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ദ്രാവിഡ് പ്രധാന കോച്ചായി വന്നെങ്കിലും കുമാര്‍ സംഗക്കാര രാജസ്ഥാനൊപ്പം തുടരും. ഡയറക്റ്ററായി സംഗ ടീമിനൊപ്പമുണ്ടാവും. നേരത്തെ അദ്ദേഹം മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുമെന്നുള്ള രീതിയില്‍ വാര്‍ത്തുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഡയറക്റ്ററായി നിലനിര്‍ത്തി.

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി കരാറൊപ്പിട്ടതെന്ന് പുറത്തുവരുന്ന വിവരം. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീം മുന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും.

ദുലീപ് ട്രോഫി: പരാഗ്-രാഹുല്‍ സഖ്യം ക്രീസില്‍, ഇന്ത്യ എ ലീഡിനായി പൊരുതുന്നു; ഇന്ത്യ ഡി വിജയപ്രതീക്ഷയില്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാംപ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളിലാണ് ദ്രാവിഡ് രാജസ്ഥാന്റെ ഡയറക്ടറും മെന്ററുമായത്. ഈ കാലഘട്ടത്തിലാണ് നിലവില്‍ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെ താരമായത്. 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയ ദ്രാവിഡ് 2019 മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാവുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു.

രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് വന്ന രണ്ട് വര്‍ഷം സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ചതും ഇതേ കാലഘട്ടത്തിലാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകനായും ദ്രാവിഡ് ഇതിനിടെ പ്രവര്‍ത്തിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios