143 പന്തില്‍ പുറത്താവാതെ 129 റണ്‍സാണ് താരം നേടിയത്. ഇതോടെ മറ്റൊരം നേട്ടം കൂടി സദ്രാനെ തേടിയെത്തി. ഓസിസീനെതിരെ ലോകകപ്പില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് സദ്രാന്‍. 

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയതിന് പിന്നാലെ ഏകദിന ലോകകപ്പില്‍ റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന്‍ ഇബ്രാഹിം സദ്രാന്‍. ലോകകപ്പില്‍ അഫ്ഗാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരമായിരിക്കുകയാണ് സദ്രാന്‍. 143 പന്തില്‍ പുറത്താവാതെ 129 റണ്‍സാണ് താരം നേടിയത്. ഇതോടെ മറ്റൊരം നേട്ടം കൂടി സദ്രാനെ തേടിയെത്തി. ഓസിസീനെതിരെ ലോകകപ്പില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് സദ്രാന്‍. 

ഇക്കാര്യത്തില്‍ ശിഖര്‍ ധവാന്‍ (117), രചിന്‍ രവീന്ദ്ര (116) എന്നിവരെ സദ്രാന്‍ മറികടന്നു. മുന്‍ സിംബാബ്‌വെ താരം നീല്‍ ജോണ്‍സണാണ് (132) ഒന്നാമന്‍. ക്രിസ് ഹാരിസ് (130) രണ്ടാമത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ഓസീസിനെതിരെ അഫ്ഗാന്‍ നേടിയത്. ലോകകപ്പില്‍ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 288 റണ്‍സാണ് അഫ്ഗാന്‍ മറികടന്നത്. ഈ ലോകകപ്പില്‍ തന്നെ പാകിസ്ഥാനെതിരെ (282), ഇംഗ്ലണ്ടിനെതിരെ (284), ഇന്ത്യക്കെതിരെ (272) റണ്‍സ് നേടാന്‍ അവര്‍ക്കായിരുന്നു.

നേരത്തെ, അത്ര നല്ലതായിരുന്നില്ല അഫ്ഗാനിസ്ഥാന്റെ തുടക്കം. 38 റണ്‍സിനിടെ അഫ്ഗാന് റഹ്മാനുള്ള ഗുര്‍ബാസിന്റെ (21) വിക്കറ്റ് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്മത്ത് ഷാ (30) - സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്മത്ത് മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. ഇതിനിടെ സദ്രാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 143 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റണ്‍സെടുത്തത്. റാഷിദ് - സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.

ഡേവിഡ് വാര്‍ണറെ 'ചൊറിഞ്ഞ്' റാഷിദ് ഖാന്‍! വിടാതെ ഓസീസ് താരം; മത്സരത്തിനിടെ കടുത്ത വാക്കുതര്‍ക്കം - വീഡിയോ