വ്യക്തിഗത ഫോമിന്റെ പാരമ്യത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നാല് ഇന്നിങ്‌സുകളിലായി നേടിയത് 424 റണ്‍സ്. ഇതില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും. കൂടെ മാന്‍ ഓഫ് ദ സീരീസും.
ആന്‍റിഗ്വ: വ്യക്തിഗത ഫോമിന്റെ പാരമ്യത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നാല് ഇന്നിങ്‌സുകളിലായി നേടിയത് 424 റണ്‍സ്. ഇതില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും. കൂടെ മാന്‍ ഓഫ് ദ സീരീസും. ഏറെ കാലത്തിന് ശേഷം വിന്‍ഡീസ് ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ഗെയ്ല്‍. ഒരു റെക്കോഡ് കൂടി ഗെയ്ല്‍ സ്വന്തമാക്കി. ഒരു ഏകദിന പരമ്പരയിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുകയെന്ന സ്വന്തം റെക്കോഡ് തന്നെയാണ് ഗെയ്ല്‍ തിരുത്തിയത്.
39 സിക്‌സുകളാണ് ഗെയ്ല്‍ ഒറ്റയ്ക്ക് നേടിയത്. 2015 ലെ ഏകദിന ലോകകപ്പില്‍ ക്രിസ് ഗെയില്‍ തന്നെ നേടിയ 26 സിക്‌സറുകളായിരുന്നു ഇതിന് മുന്‍പ് ഇക്കാര്യത്തിലെ റെക്കോര്‍ഡ്. ഗെയ്ല്‍ 135 റണ്‍സ് നേടിയ ഗെയ്ല്‍ 12 സിക്‌സുകള്‍ സ്വന്തമാാക്കി. രണ്ടാം മത്സരത്തില്‍ നാലും മൂന്നാം മത്സരത്തില്‍ 14 സിക്‌സുകളാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അവസാന മത്സരത്തില്‍ ഒമ്പത് സിക്‌സുകളും താരം നേടി.
ഒരു പരമ്പരയിലെ സിക്‌സുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ രണ്ടാമതുണ്ട്. ഓസ്‌ട്രേലിയക്കെതിരെ 2013-14 പരമ്പരയില്‍ 23 സിക്‌സുകളാണ് രോഹിത് ശര്‍മ പറത്തിയത്.
