ലണ്ടന്‍: മുന്‍ ന്യൂസിലന്‍ഡ് താരം ജീതന്‍ പട്ടേലിനെ ഇംഗ്ലണ്ടിന്റെ സ്പിന്‍ കണ്‍സല്‍ട്ടന്റായി നിയമിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെയാണ് പട്ടേല്‍ സഹായിക്കുക. ന്യൂസിലന്‍ഡിനെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്മാരെ സഹായിക്കാനെത്തിയിരുന്നു പട്ടേല്‍. 

ഡിസംബര്‍ 24ന് അദ്ദേഹം ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന രണ്ട് ടെസ്റ്റിലും പട്ടേല്‍ ഇംഗ്ലണ്ടിനെ സഹായിക്കും.