വെല്ലിങ്ടണ്‍: നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ഓഗസ്റ്റ് 14നാണ് പരമ്പര ആരംഭിക്കുക. മിച്ചല്‍ സാന്റ്‌നര്‍, ടോഡ് ആസ്റ്റലെ, വില്‍ സോമര്‍വില്ലെ, അജാസ് പട്ടേല്‍ എന്നിവരാണ് 15 അംഗ ടീമിലെ സ്പിന്നര്‍മാര്‍. 

ഇഷ് സോധി, മാറ്റ് ഹെന്റി എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍, ടിം സൗത്തി, കോളിന്‍ ഡി ഗ്രാന്‍ഹോം എന്നിവരാണ് ടീമിലെ പേസര്‍മാര്‍. പട്ടേലും സോമര്‍വില്ലെയും എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അവസാനമായി ന്യൂസിലന്‍ഡ് ജേഴ്‌സി അണിഞ്ഞത്. 

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാഥം, ജീത് റാവല്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബി.ജെ വാട്‌ലിങ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, ടോസ് ആസ്റ്റല്‍, വില്‍ സോമര്‍വില്ലെ, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രന്റ് ബോള്‍ട്ട്, അജാസ് പട്ടേല്‍.