ബംഗ്ലാദേശ് താരങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കായി പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചു. ശനിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്‌ലി ഓവലിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. വെടിവയ്പ്പില്‍ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ബംഗ്ലാദേശ് താരങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കായി പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. കളിക്കാരെല്ലാം സുരക്ഷിതരാണെങ്കിലും വെടിവെയ്പ്പിന്റെ ഷോക്കില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. കളിക്കാരോടോ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യൂനുസ് പറഞ്ഞു.
