Asianet News MalayalamAsianet News Malayalam

ഡാരില്‍ മിച്ചലും വില്യംസണും അടിച്ചിട്ടു! സൗത്തി എറിഞ്ഞും വീഴ്ത്തി; പാകിസ്ഥാനെതിരെ ആദ്യ ടി20 കിവീസിന്

മോശമല്ലാത്ത തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സയിം അയൂബ് (8 പന്തില്‍ 27) - മുഹമ്മദ് റിസ്‌വാന്‍ (14 പന്തില്‍ 25) സഖ്യം 33 റണ്‍സ് ചേര്‍ത്തിരുന്നു.

New Zealand beat Pakistan in first t20 full match report
Author
First Published Jan 12, 2024, 7:51 PM IST

ഓക്‌ലന്‍ഡ്: പാകിസ്ഥാനെതിരെ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് 46 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ (27 പന്തില്‍ 61), കെയ്ന്‍ വില്യംസണ്‍ (42 പന്തില്‍ 57) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ഷഹീന്‍ അഫ്രീദി, അബ്ബാസ് അഫ്രീദി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 18 ഓവറില്‍ 180ന് എല്ലാവരും പുറത്തായി. ടിം സൗത്തി നാല് വിക്കറ്റെടുത്തു.

മോശമല്ലാത്ത തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സയിം അയൂബ് (8 പന്തില്‍ 27) - മുഹമ്മദ് റിസ്‌വാന്‍ (14 പന്തില്‍ 25) സഖ്യം 33 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അയൂബ് റണ്ണൗട്ടായത് പാകിസ്ഥാന് തിരിച്ചടിയായി. മൂന്നാമനായി ക്രീസിലെത്തിയ ബാബര്‍ അസം 57 റണ്‍സെടുത്തെങ്കിലും വേഗം കുറവായിരുന്നു. ഇതിനിടെ റിസ്‌വാന്‍ പുറത്താവുകയും ചെയ്തു. തുടര്‍ന്നെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. 

ഫഖര്‍ സമാന്‍ (15), ഇഫ്തിഖര്‍ അഹമ്മദ് (24), അസം ഖാന്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെയാണ് ബാബര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രണ്ട് സിക്‌സും ആറ് ഫോറുമാണ് താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഷഹീന്‍ അഫ്രീദി (2), ഉസാമ മിര്‍ (1), അബ്ബാസ് അഫ്രീദി (1), ഹാരിസ് റൗഫ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആമേര്‍ ജമാല്‍ (14) പുറത്താവാതെ നിന്നു. ആഡം മില്‍നെ, ബെന്‍ സീര്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇഷ് സോധിക്ക് ഒരു വിക്കറ്റുണ്ട്.

നേരത്തെ, മോശം തുടക്കമായിരുന്നു ആതിഥേയര്‍ക്ക്. രണ്ടാം പന്തില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ (0) കിവീസിന് നഷ്ടമായി. ഷഹീന്‍ ആഫ്രീദിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫിന്‍ അലന്‍ (35)  വില്യംസണ്‍ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. പാക് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയുടെ ഒരോവറില്‍ 24 റണ്‍സാണ് അലന്‍ അടിച്ചെടുത്തത്. എന്നാല്‍ അബ്ബാസിന്റെ പന്തില്‍ അലന്‍ പുറത്തായി.

തുടര്‍ന്ന് ഡാരില്‍ - വില്യംസണ്‍ സഖ്യം 78 റണ്‍സും ചേര്‍ത്തു. 12-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ വില്യംസണ്‍ മടങ്ങി. 42 പന്തുകള്‍ നേരിട്ട താരം ഒമ്പത് ഫോറുകള്‍ നേടിയിരുന്നു. തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്സ് (19), മാര്‍ക് ചാപ്മാന്‍ (11 പന്തില്‍ 26) നിര്‍ണായക സംഭാവന നല്‍കി. ഇതിനിടെ ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് കിവീസിന് നഷ്ടമായി. 27 പന്തുകള്‍ നേരിട്ട താരം നാല് വീതം സിക്സും ഫോറും നേടിയിരുന്നു. ആഡം മില്‍നെ (10), ഇഷ് സോധി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാറ്റ് ഹെന്റി (0), ടിം സൗത്തി (6) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. ഫഖര്‍ സമാന്‍ (1), ബാബര്‍ അസം (10) എന്നിവരാണ് ക്രീസില്‍. എട്ട് പന്തില്‍ 27 റണ്‍സെടുത്ത സെയിം അയൂബ്, മുഹമ്മദ് റിസ്വാന്‍ (25) എന്നിവുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. താരം റണ്ണൗട്ടാവുകയായിരുന്നു.

ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ ക്യാപ്റ്റന്‍! രഞ്ജി ട്രോഫിയിയില്‍ അസമിനെതിരെ കേരളത്തിന് മികച്ച തുടക്കം
 

Latest Videos
Follow Us:
Download App:
  • android
  • ios