സെമി ലക്ഷ്യമിട്ട് ന്യൂസിലന്‍ഡ്, ചാമ്പ്യന്‍സ് ട്രോഫി യോഗ്യതക്കായി ശ്രീലങ്ക, മഴ വില്ലനാകുമെന്ന് ആശങ്ക
ബാറ്റിംഗിൽ ആശങ്കയില്ല ന്യുസീലൻഡിന്. അരങ്ങേറ്റ ലോകകപ്പിൽ തന്നെ മൂന്ന് സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര, ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണ്‍, ഡെവണ്‍ കോണ്‍വെ, ഡാറിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ് എന്നിവരല്ലാം ചിന്നസ്വാമിയിൽ റണ്‍മഴ പെയ്യിക്കാൻ ശേഷിയുളളവരാണ്.
ബെംഗലൂരു: ലോകകപ്പിൽ സെമി പ്രതീക്ഷ നിലനിര്‍ത്താൻ ന്യുസീലൻഡിന് ഇന്നിറങ്ങുന്നു. നിര്‍ണായക മത്സരത്തിൽ ശ്രീലങ്കയാണ് എതിരാളി. ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിൽ തുടങ്ങുന്ന മത്സരത്തിന് മഴ ഭീഷണിയായുണ്ട്. മാനത്തേക്കും, പിച്ചിലേക്കും, പോയിന്‍റ് പട്ടികയിലേക്കും മാറി മാറി നോക്കിയാണ് ന്യുസീലൻഡ് ഇറങ്ങുന്നത്. ചിന്നസ്വാമിയിൽ മഴ മാറി നിന്നാലെ കിവീസിന് സെമി പ്രതീക്ഷ നിലനിര്‍ത്താനാവു.
ഇന്ന് ശ്രീലങ്കയോട് ജയിച്ചാല്‍ മാത്രം പോരാ ഒപ്പം നെറ്റ് റണ്‍റേറ്റ് താഴാതെ നോക്കുകയും വേണം ന്യൂസിലന്‍ഡിന് സെമിയിലെ അവസാന സ്ഥാനം ഉറപ്പിക്കാൻ. നാല് തുടർ ജയങ്ങളോടെ ലോകകപ്പിലെ ഫേവറേറ്റുകളായിരുന്ന ന്യുസീലൻഡിന്‍റെ തകര്‍ച്ച അവിശ്വസനീയമായിരുന്നു. അവസാന നാല് കളിയിലും അവര്‍ തോറ്റു. പാകിസ്ഥാനെതിരെ 400 റണ്‍സടിച്ചിട്ടും രക്ഷയുണ്ടായില്ല. മഴയും ഫഖര്‍ സമാനും ചേര്‍ന്ന് മത്സരം കിവികളിൽ നിന്ന് തട്ടിയെടുത്തു.
ശ്രീലങ്കയിലേക്ക് വന്നാല്‍ ഷാക്കിബിനെ ആളുകള്‍ കല്ലെറിയുമെന്ന് എയ്ഞ്ചലോ മാത്യൂസിന്‍റെ സഹോദരന്‍
ബാറ്റിംഗിൽ ആശങ്കയില്ല ന്യുസീലൻഡിന്. അരങ്ങേറ്റ ലോകകപ്പിൽ തന്നെ മൂന്ന് സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര, ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണ്‍, ഡെവണ്‍ കോണ്‍വെ, ഡാറിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ് എന്നിവരല്ലാം ചിന്നസ്വാമിയിൽ റണ്‍മഴ പെയ്യിക്കാൻ ശേഷിയുളളവരാണ്.
പക്ഷെ പരിക്ക് പ്രഹരമേൽപ്പിച്ച കിവീസിന്‍റെ ബൗളിംഗ് നിരയാണ് ദുര്‍ബലം. ഇതിനോടകം മടക്കടിക്കറ്റ് ഉറപ്പിച്ച ശ്രീലങ്കയുടെ ലക്ഷ്യം 2025ലെ ചാംപ്യൻസ് ട്രോഫി യോഗ്യത നേടുക എന്നതാണ്. ലോകകപ്പിലെ ആദ്യ ഏഴ് സ്ഥാനക്കാരും ആതിഥേയരായ പാകിസ്ഥാനുമാണ് 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുക.
ഒരു നിമിഷം മാക്സ്‌വെല്ലാവാന്‍ നോക്കി ജോ റൂട്ട്, പക്ഷെ സംഭവിച്ചത് ഭീമാബദ്ധം; തലയില്‍ കൈവെച്ച് ആരാധകർ
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിന്‍റെ ടൈംഡ് ഔട്ട് വിവാദമുണ്ടാക്കിയ ആഘാതവും ലങ്കക്ക് മറികടക്കണം. മുൻകാല ലോകപോരുകളിൽ നേരിയ മുൻതൂക്കം ലങ്കയ്ക്ക്. 11 മത്സരങ്ങളിൽ ആറിലും ജയം ലങ്കയ്ക്കൊപ്പം. പക്ഷെ അവസാന രണ്ട് മത്സരങ്ങൾ ഉൾപ്പെടെ അഞ്ചിലും ചിരിച്ചത് ന്യസീലൻഡ് അയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക