Asianet News MalayalamAsianet News Malayalam

ശസ്‌ത്രക്രിയക്ക് പിന്നാലെ കാലുകള്‍ തളര്‍ന്നു; ക്രിസ് കെയ്‌ന്‍സ് ഗുരുതരമായി തുടരുന്നു

സിഡ്‌നിയില്‍ നിന്ന് കാന്‍ബറയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ക്രിസ് കെയ്‌ന്‍സ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

New Zealand former all rounder Chris Cairns legs paralysed report
Author
Canberra ACT, First Published Aug 27, 2021, 12:53 PM IST

സിഡ്നി: ഹൃദയ ശസ്‌ത്രക്രിയക്ക് വിധേയനായ ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്‌ന്‍സിന്‍റെ കാലുകള്‍ തളര്‍ന്നതായി റിപ്പോര്‍ട്ട്. ശസ്‌ത്രക്രിയയ്‌ക്കിടെ നട്ടെല്ലിലുണ്ടായ സ്‌ട്രോക്കാണ് കാരണം എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. 

സിഡ്‌നിയിലെ ആശുപത്രിയില്‍ നിന്ന് കാന്‍ബറയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ക്രിസ് കെയ്‌ന്‍സ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഈ മാസാദ്യമാണ് ക്രിസ് കെയ്‌ന്‍സ് ഗുരുതരാവസ്ഥയിലായത്. ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്‌ത്രക്രിയക്ക് വിധേയനായ താരത്തെ കഴിഞ്ഞയാഴ്‌ച വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അദേഹത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍താരത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

New Zealand former all rounder Chris Cairns legs paralysed report

ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ന്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്‍റെ പേരിലുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ന്‍സ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2000ല്‍ കെയ്ന്‍സിനെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു. 

മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios