ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് ... 80 റണ്‍സെടുത്തിട്ടുണ്ട്. മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ (30) വിക്കറ്റാണ് നഷ്ടമായത്. ശിവം ദുബെയ്ക്കാണ് വിക്കറ്റ്. കോളിന്‍ മണ്‍റോ (46),  ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (0) എന്നിവരാണ് ക്രീസില്‍. നേരത്തെ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ഋഷഭ് പന്തിന് ടീമില്‍ സ്ഥാനം നേടാനായില്ല. വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവരും ഇലവനിലില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, 
ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി. 

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്, റോസ് ടെയ്ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി,  ബ്ലെയര്‍ ടിക്നര്‍, ഹാമിഷ് ബെന്നറ്റ്.