വെല്ലിംഗ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ന്യൂസിലന്‍ഡിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ നേടിയത്. 79 റണ്‍സ് നേടി പുറത്താവാതെ നിന്ന് ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടിയ ഇഷ് സോധിയാണ് സന്ദര്‍ശകരെ നിയന്ത്രിച്ചുനിര്‍ത്തിയത്.

മാത്യു വെയ്ഡ് (14), ജോഷ് ഫിലിപ്പെ (13), ഗ്ലെന്‍ മാക്‌സ്‌വെല്‍ (18), മാര്‍കസ് സ്‌റ്റോയിനിസ് (19), അഷ്ടണ്‍ അഗര്‍ (0), മിച്ചല്‍ മാര്‍ഷ് (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ജേ റിച്ചാര്‍ഡ്‌സണ്‍ (4) പുറത്താവാതെ നിന്നു. സോധിയെ കൂടാതെ ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴിങ്ങിയ മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 25  റണ്‍സെടുത്തിട്ടുണ്ട്.  മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ (7) വിക്കറ്റാണ് നഷ്ടമായത്. ടിം സീഫെര്‍ട്ട് (15), കെയ്ന്‍ വില്യംസണ്‍ (2) എന്നിവരാണ് ക്രീസില്‍.