Asianet News MalayalamAsianet News Malayalam

വാങ്കഡെയില്‍ ബാറ്റിംഗ് ക്ലാസ്! കോലിക്കും ശ്രേയസിനും സെഞ്ചുറി! ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

എപ്പോഴത്തേയും പോലെ മികച്ച തുടക്കം നല്‍കിയ ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 47) മടങ്ങുന്നത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 8.2 ഓവറില്‍ 71 റണ്‍സ് നേടിയിരുന്നു.

new zealand need 398 runs to win against india in odi world cup semi final
Author
First Published Nov 15, 2023, 5:56 PM IST

മുംബൈ: ഏകദിന ലോകകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. മുംബൈ, വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായി. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് 49 സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സെന്ന റെക്കോര്‍ഡും സച്ചിനില്‍ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍.

എപ്പോഴത്തേയും പോലെ മികച്ച തുടക്കം നല്‍കിയ ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 47) മടങ്ങുന്നത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 8.2 ഓവറില്‍ 71 റണ്‍സ് നേടിയിരുന്നു. പിന്നാലെ കോലി ക്രീസിലേക്ക്. കോലി സൂക്ഷിച്ച് കളിച്ചപ്പോള്‍ ഗില്‍ ഒരറ്റത്ത് ആക്രമണം തുടര്‍ന്നു. എന്നാല്‍ അധികനേരം അദ്ദേഹത്തിന് ക്രീസില്‍ തുടരനായില്ല. മുംബൈയിലെ കനത്ത ചൂടില്‍ തളര്‍ന്ന ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. മടങ്ങുമ്പോള്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഗില്‍ നേടിയിരുന്നു. പിന്നീട് അവസാന ഓവറില്‍ താരം ബാറ്റിംഗിനെത്തി ഒരു ന്ത് നേരിട്ടു.

വൈകാതെ കോലി തന്റെ അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. 113 പന്തുകള്‍ നേരിട്ട കോലി 117 റണ്‍സാണ് ഒന്നാകെ നേടിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. 48-ാം ഓവറില്‍ ശ്രേയസ് അയ്യരും സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്‌സും നാല് ഫോറും നേടി. 49-ാം ഓവറില്‍ ട്രന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് മടങ്ങുന്നത്. സൂര്യകുമാര്‍ യാദവ് (1) അവസാന ഓവറില്‍ മടങ്ങി. ഗില്ലിനൊപ്പം കെ എല്‍ രാഹുല്‍ (39) പുറത്താവാതെ നിന്നു.

നേരത്തെ, നെതര്‍ലന്‍ഡ്‌സിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കക്കെതിരെ അവസാന മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റം വരുത്തിയിട്ടില്ല.

ഇന്ത്യ: രോഹിത് ശര്‍മ്മ , ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ്:ഡെവണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.

ക്രിക്കറ്റിന്റെ ഇതിഹാസത്തിന്‍റെ മൂക്കിന് താഴെ കോലിയുടെ സെഞ്ചുറി വേട്ട! സച്ചിന് വീണു; നേട്ടം വാങ്കഡെയില്‍

Follow Us:
Download App:
  • android
  • ios