മറ്റുതാരങ്ങളായ ഫിന്‍ അലന്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ലോക്കി ഫെര്‍ഗൂസണ്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഗ്ലെന്‍ ഫിലിപ്‌സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവര്‍ മാര്‍ച്ച് 25ന് നടക്കുന്ന ആദ്യ ഏകദിനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കും.

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ നേരത്തെയെത്തും. സീനിയര്‍ താരങ്ങളായ ടിം സൗത്തി, കെയ്ന്‍ വില്യംസണ്‍, ഡെവോണ്‍ കോണ്‍വെ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലിനായി ഇന്ത്യയില്‍ നേരത്തെ എത്തുന്നതിന് വേണ്ടി താരങ്ങളെ മാറ്റിനിര്‍ത്താന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് തീരുമാനിക്കുകയായിരുന്നു. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് വില്യംസണ്‍. സൗത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് കളിക്കുന്നത്. കോണ്‍വെയും സാന്റ്‌നര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കും. ഇതില്‍ സാന്‍്‌നര്‍ ഒഴികെയുള്ള മൂന്ന് ശ്രീലങ്കയ്‌ക്കെതിരെ വെള്ളിയാഴ്ച്ച ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ കളിക്കും.

മറ്റുതാരങ്ങളായ ഫിന്‍ അലന്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ലോക്കി ഫെര്‍ഗൂസണ്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഗ്ലെന്‍ ഫിലിപ്‌സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവര്‍ മാര്‍ച്ച് 25ന് നടക്കുന്ന ആദ്യ ഏകദിനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇരുവരും കളിക്കുക. മാര്‍ച്ച് 31ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുക.

വില്യംസണിന്റെ അഭാവത്തില്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡ് ടീമിനെ നയിക്കുക. ടോം ബ്ലണ്ടല്‍, വില്‍ യംഗ് എന്നിവര്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയെന്നുള്ളതാണ് പ്രധാന സവിശേഷത്. ചാഡ് ബൗസ്, ബെന്‍ ലിസ്റ്റര്‍ എന്നിവരാണ് എന്നിവര്‍ ടീമിലെ പുതുമുഖങ്ങളാണ്.

ന്യൂസിലന്‍ഡ് ടീം: ടോം ലേതം (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ടോം ബ്ലണ്ടല്‍, ചാഡ് ബൗസ്, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക് ചാപ്മാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ബെന്‍ ലിസ്റ്റര്‍, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, ഹെന്റി ഷിപ്ലി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍, വില്‍ യംഗ്.

രാഹുലിനെ തിരിച്ചുവിളിക്കൂ! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ മാറ്റം നിര്‍ദേശിച്ച് ഗവാസ്‌കര്‍