മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിലും ദയനീയ പ്രകടനം തുടരുന്നതിനിടെ ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന് ശേഷിക്കുന്ന ഒരു ടെസ്റ്റ് നഷ്ടമാവും. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ വലത് കയ്യിനേറ്റ പരിക്കേറ്റാണ് താരത്തിന് വിനയായത്. താരത്തിന് നാലാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ന്യൂസിലന്‍ഡ് ടീം മാനേജ്‌മെന്റ് അറിയിച്ചു.

സിഡ്‌നിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ ആര് കളിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ജനുവരി മൂന്ന് മുതല്‍ സിഡ്‌നിയിലാണ് അവസാന ടെസ്റ്റ്. നേരത്തെ പരിക്ക് കാരണം ഓസീസിനെതിരായ ആദ്യ ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു.

രണ്ടാം ടെസ്റ്റിലും മോശം അവസ്ഥയിലാണ് ന്യൂസിലന്‍ഡ്. മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ഓസീസിന് 456 റണ്‍സ് ലീഡുണ്ട്. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 137 എന്ന നിലയിലാണ് ഓസീസ്.