ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വില്‍ യംഗ് (29) - കോണ്‍വെ സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. യംഗിനെ ബൗള്‍ഡാക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി.

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ 45.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (111) - ഡാരില്‍ മിച്ചല്‍ (118) എന്നിവര്‍ പുറത്താവാതെ കൂട്ടിചേര്‍ത്ത 180 റണ്‍സാണ് ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലെത്തി.

ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വില്‍ യംഗ് (29) - കോണ്‍വെ സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. യംഗിനെ ബൗള്‍ഡാക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഹെന്റി നിക്കോള്‍സ് (26) കോണ്‍വെയ്‌ക്കൊപ്പം 56 റണ്‍സും കൂട്ടിചേര്‍ത്തു. നിക്കോള്‍സിനെ ഡേവിഡ് വില്ലി പുറത്തായെങ്കിലും കോണ്‍വെ - മിച്ചല്‍ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 121 പന്തുകള്‍ നേരിട്ട കോണ്‍വെ ഒരു സിക്‌സും 13 ഫോറും നേടി. മിച്ചല്‍ 91 പന്തുകള്‍ നേരിട്ടു. ഏഴ് വീതം സിക്‌സും ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോസ് ബട്ലര്‍ (72), ബെന്‍ സ്റ്റോക്സ്, (52), ഡേവിഡ് മലാന്‍ (54), ലിയാം ലിവിംഗ്സ്റ്റണ്‍ (52) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിനായി രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹാരി ബ്രൂക്ക് (25) മലാന്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് ഓവറുകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മലാനെ, ലോക്കി ഫെര്‍ഗൂസണ്‍ ആദ്യം മടക്കി. മലാനെ, രചിന്‍ ബൗള്‍ഡാക്കുകയായിരുന്നു. ജൂ റൂട്ടിന് (6) തിളങ്ങാനായതുമില്ല. രചിനാണ് വിക്കറ്റ് വീഴ്ത്തിയതും. പിന്നീട് അഞ്ചാം വിക്കറ്റില്‍ സ്റ്റോക്സ് - ബട്ലര്‍ സഖ്യം കൂട്ടിചേര്‍ത്ത 88 റണ്‍സാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

വിരമിക്കലിന് ശേഷം തിരിച്ചെത്തിയ സ്റ്റോക്സ് അവസരം മുതലാക്കുകയും ചെയ്യും. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെയാണ് സ്റ്റോക്സിനെ തിരിച്ചുവിളിച്ചത്. 69 പന്തുകള്‍ നേരിട്ട സ്റ്റോക്സ് ഒരു സിക്സും മൂന്ന് ഫോറും നേടി. സ്റ്റോക്സ് മടങ്ങിയ ശേഷം ലിവിംഗ്സറ്റണ്‍ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ബട്ലര്‍ക്കൊപ്പം 77 റണ്‍സ് ചേര്‍ക്കാനും ലിവിംഗ്സ്റ്റണായി. ഇരുവരും മടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ സ്‌കോര്‍ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനായതുമില്ല. ക്രിസ് വോക്സ് (4), ഡേവിഡ് വില്ലി (21) പുറത്താവാതെ നിന്നു. രചിന് പുറമെ ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. ലോക്കി ഫെര്‍ഗൂസണ് ഒരു വിക്കറ്റുണ്ട്.

ബൊപ്പണ്ണയ്ക്ക് നിരാശ! നിലവിലെ ചംപ്യന്‍ അല്‍ക്കറാസ് പുറത്ത്; യുഎസ് ഓപ്പണില്‍ ജോക്കോവിച്ച്-മെദ്‌വദേവ് ഫൈനല്‍