കാര്യവട്ടത്ത് നടക്കണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ദക്ഷിണാഫ്രിക്ക-അഫ്ഗാന്‍ മത്സരത്തില്‍ കനത്ത മഴമൂലം ടോസ് പോലും സാധ്യമായിരുന്നില്ല.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രാവിലെ മുതല്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ ഇന്ന് മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കാര്യവട്ടത്ത് നടക്കണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ദക്ഷിണാഫ്രിക്ക-അഫ്ഗാന്‍ മത്സരത്തില്‍ കനത്ത മഴമൂലം ടോസ് പോലും സാധ്യമായിരുന്നില്ല. പിന്നീട് നടന്ന ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരം മഴ മൂലം 23 ഓവറാക്കി ചുരുക്കിയങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇന്ന് മുഴുവന്‍ മത്സരവും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണാഫ്രിക്കന്‍ നായന്‍ ഏയ്ഡന്‍ മാര്‍ക്രം പറഞ്ഞു.
ക്യാപ്റ്റന്‍ തെംബാ ബാവുമ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഏയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ ഇന്ന് നയിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് ബാവുമ ടീമിനൊപ്പം ചേരുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.
ദക്ഷിണാഫ്രിക്കന്‍ ടീം ഇവരില്‍ നിന്ന്:ക്വിന്‍റൺ ഡി കോക്ക്, എയ്ഡൻ മാർക്രം,, റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെൻ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ആൻഡിൽ ഫെഹ്ലുക്വായോ, ജെറാൾഡ് കോറ്റ്സി, എൽ കേശവ് മഹാരാജ്. എൻഗിഡി, കാഗിസോ റബാഡ, ലിസാദ് വില്യംസ്, ടെംബ ബാവുമ, ടബ്രൈസ് ഷംസി
ന്യൂസിലൻഡ് ടീം ഇവരില്‍ നിന്ന്: രചിൻ രവീന്ദ്ര, ഡെവൺ കോൺവേ, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ജെയിംസ് നീഷാം, മിച്ചൽ സാന്‍റ്നർ, ട്രെന്‍റ് ബോൾട്ട്, വിൽ യങ്, ഇഷ് സോധി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ടിം സൗത്തി.
ഗുവാഹത്തിയില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നു
ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്. അതേസമയം, ഇന്ത്യയുമായി നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടിന്‍റെ ആദ്യ സന്നാഹ മത്സരം കനത്ത മഴ മൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു.
