ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി സന്ദര്‍ശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയും കളിക്കും. കെയ്ന്‍ വില്യംസണ്‍, ട്രന്റ് ബോള്‍ട്ട് എന്നിവരില്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. ഐപിഎല്‍ കഴിഞ്ഞെത്തിയ ഇരുവര്‍ക്കും ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കുകയായിരുന്നു. കെയ്ല്‍ ജാമിസണ്‍, ഡേവോണ്‍ കോണ്‍വേ എന്നിവര്‍ ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ അരങ്ങേറും. കീറണ്‍ പൊള്ളാര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുന്നത്.


ഇരുടീമുകളുടേയും മുഴുവന്‍ സ്‌ക്വാഡ്

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഗ്ലെന്‍ ഫിലിപ്പ്, ടിം സീഫെര്‍ട്ട്, റോസ് ടെയ്‌ലര്‍, ജയിംസ് നീഷാം, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, കെയ്ല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍, ഹാമിഷ് ബെന്നറ്റ്, ഡേവോണ്‍ കോണ്‍വേ.

വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡണ്‍ കിംഗ്, ആന്ദ്രേ ഫ്‌ളെച്ചര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, ഫാബിയന്‍ അലന്‍, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, കെസ്‌റിക്ക് വില്യംസ്, ഒഷാനെ തോമസ്, കെയ്ല്‍ മയേഴ്‌സ്, റൊമാരിയോ ഷെഫേര്‍ഡ്, ഹെയ്ഡല്‍ വാല്‍ഷ്.