ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ന്യൂസിലന്‍ഡ് എയ്ക്ക് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 216നെതിരെ ന്യൂസിലന്‍ഡ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിട്ടുണ്ട്. ഇതുവരെ 169 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഡെയ്ന്‍ ക്ലവര്‍ (111), മാര്‍ക് ചാപ്മാന്‍ (85) എന്നിവരാണ് ക്രീസില്‍. മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 105 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് രണ്ടാംദിം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന അജാസ് പട്ടേല്‍ (38), വില്‍ യങ് (54), ഗ്ലെന്‍ ഫിലിപ്‌സ് (4) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് ഇന്ന് നഷ്ടമായത്. രജിന്‍ രവീന്ദ്ര (47), ഹാമിഷ് റുതര്‍ഫോര്‍ഡ് (28) എന്നിവരെ ആ്ദ്യദിനം നഷ്ടമായിരുന്നു. നേരത്തെ 83 റണ്‍സ് നേടിയ 83 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹനുമ വിഹാരി (51) റണ്‍സെടുത്തു. 

അഭിമന്യൂ ഈശ്വരന്‍ (8), മായങ്ക് അഗര്‍വാള്‍ (0), പ്രിയങ്ക് പാഞ്ചല്‍ (18), എസ് ഭരത് (16), വിജയ് ശങ്കര്‍ (8), ഷഹബാസ് നദീം (18), മുഹമ്മദ് സിറാജ് (2), ഇഷാന്‍ പോറല്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സന്ദീപ് വാര്യര്‍ (0) പുറത്താവാതെ നിന്നു. 83 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്സ്. കിവീസിന് വേണ്ടി മൈക്കല്‍ റേ നാലും കോള്‍ മക്കോന്‍ച്ചി മൂന്നും വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫിക്ക് രണ്ട് വിക്കറ്റുണ്ട്.

ഇന്ത്യക്കായി സന്ദീപിന് പുറമെ മുഹമ്മദ് സിറാജ്, ഇഷാന്‍ പോറല്‍, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.