Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് താരം

ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം വിക്കറ്റ് കീപ്പറും ഇം​ഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമാണ് വാൾട്ടിം​ഗ്. 2019ലായിരുന്നു ഇം​ഗ്ലണ്ടിനെതിരായ ഡബിൾ സെഞ്ചുറി.

New Zeland Wicket Keeper Batsman BJ Walting announces International retirement
Author
London, First Published May 12, 2021, 12:50 PM IST

മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബി ജെ വാൾട്ടിം​ഗ്. ന്യൂസിലൻഡിനായി 73 ടെസ്റ്റിലും 28 ഏകദിനങ്ങളിലും കളിച്ച താരമാണ് 35കാരനായ വാൾട്ടിം​ഗ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം വിക്കറ്റ് കീപ്പറും ഇം​ഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമാണ് വാൾട്ടിം​ഗ്. 2019ലായിരുന്നു ഇം​ഗ്ലണ്ടിനെതിരായ ഡബിൾ സെഞ്ചുറി. കരിയറിൽ രണ്ട് തവണ 350 റൺസ് കൂട്ടുകെട്ടിലും വാൾട്ടിം​ഗ് പങ്കാളിയായി. 2014 ബ്രെണ്ടൻ മക്കല്ലത്തിനൊപ്പം ഇന്ത്യക്കെതിരെയും 2015ൽ കെയ്ൻ വില്യംസണൊപ്പവുമായിരുന്നു വാൾട്ടിം​ഗിന്റെ റെക്കോർഡ് കൂട്ടുകെട്ടുകൾ.

ടെസ്റ്റിൽ എട്ട് സെഞ്ചുറികളടക്കം 3773 റൺസാണ് വാൾട്ടിന്റെ നേട്ടം. വിക്കറ്റ് കീപ്പറെന്ന നിലയിൽ 249 ക്യാച്ചുകളും ഫീൽഡറെന്ന നിലയിൽ 10 ക്യാച്ചുകളും സ്വന്തമാക്കിയ വാൾട്ടിം​ഗ് എട്ട് തവണ ബാറ്റ്സ്മാനെ സ്റ്റംപ് ചെയ്ത് പുറത്താക്കി.

അടുത്തിടെ രണ്ടാമത്തെ കുട്ടിയുടെ പിതാവായ വാൾട്ടിം​ഗ് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനായാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ക്രിക്കറ്റിൽ നിന്ന് താൻ ഒരിക്കലും പോകില്ലെന്നും പരിശീലകനെന്ന നിലയിൽ കരിയർ തുടരാൻ ആ​ഗ്രഹമുണ്ടെന്നും വാൾട്ടിം​ഗ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios