ദുബായ്: ടി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരം കളിക്കാനൊരുങ്ങി നൈജീരിയ. സിംബാബ്‌വെയ്ക്ക് ഐസിസി അംഗത്വം നഷ്ടമായതിനെ തുടര്‍ന്നാണ് നൈജീരിയയ്ക്ക് അവസരം വന്നത്. യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുക. ആഫ്രിക്കയില്‍ നിന്ന് നമീബിയ, കെനിയ എന്നീ ടീമുകളും യോഗ്യത മത്സരങ്ങള്‍ കളിക്കുന്നുണ്ട്. 

യുഎഇ, ഹോങ് കോംങ്, അയര്‍ലന്‍ഡ്, ജേഴ്‌സി, കെനിയ, നമീബിയ, നെതര്‍ലന്‍ഡസ്, ഒമാന്‍, പാപുവ ന്യൂ ഗിനിയ, സ്‌കോട്ട്‌ലന്‍ഡ്, സിംഗപൂര്‍ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള രണ്ട് ടീമുകളും യോഗ്യത കളിക്കും.

വനിത വിഭാഗത്തില്‍ സിംബാബ്‌വെയ്ക്ക് പകരം നമീബിയയാണ് കളിക്കുക. സ്‌കോട്ടലന്‍ഡ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, പാപുവ ന്യൂ ഗിനിയ, തായ്‌ലന്‍ഡ്, അമേരിക്ക എന്നീ ടീമുകളാണ് വനിതാവിഭാഗത്തില്‍ കളിക്കുക.