ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമയക്രമത്തില്‍ മാറ്റമില്ല. എല്ലാ സീസണിലേയും പോലും ആദ്യമത്സരം വൈകിട്ട് നാലിനും രണ്ടാം മത്സരം രാത്രി എട്ടിനും നടക്കും. നേരത്തെ, സമയത്തില്‍ മാറ്റം വരുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമയക്രമത്തില്‍ മാറ്റമില്ല. എല്ലാ സീസണിലേയും പോലും ആദ്യമത്സരം വൈകിട്ട് നാലിനും രണ്ടാം മത്സരം രാത്രി എട്ടിനും നടക്കും. നേരത്തെ, സമയത്തില്‍ മാറ്റം വരുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. 

രണ്ടാം മത്സരം വൈകിട്ട് ഏഴിനും ആദ്യ മത്സരം ഉച്ചയ്ക്ക് ശേഷം മൂന്നിനും ആരംഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തള്ളിക്കളഞ്ഞ് പഴയ സമയക്രമത്തില്‍ തന്നെ ബിസിസിഐ ഉറച്ചു നില്‍ക്കുകയായിരുന്നു. 

കഴിഞ്ഞ മാസമാണ് ബിസിസിഐ ഐപിഎല്‍ ആദ്യഘട്ട ഫിക്‌സ്ച്ചര്‍ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ആഴ്ചയിലെ മത്സരക്രമം മാത്രമാണ് ബിസിസിഐ പുറത്ത് വിട്ടത്.