ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരികൊളുത്തുന്ന രോഹിത് ശര്‍മ്മയാണ് ഹെയ്ഡന്റെ താരങ്ങളിലെ താരം. പത്ത് ഇന്നിംഗ്‌സുകളില്‍ നിന്ന് 550 റണ്‍സ് സമ്പാദ്യം. നേതൃമികവ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇംപാക്ട് ഇന്നിംഗ്‌സിലും വലുത് മറ്റൊന്നില്ലെന്നും ഹെയ്ഡന്‍.

അഹമ്മദാബാദ്: വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള മുഹമ്മദ് ഷമിയോ റണ്‍വേട്ടയില്‍ മുന്നിലുള്ള വിരാട് കോലിയോ? ആരാകും ലോകകപ്പിലെ താരം. ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇവരാരുമല്ല ടൂര്‍ണമെന്റിലെ താരമെന്ന് പറയുകയാണ് ഓസീസ് മുന്‍ ഓപ്പണര്‍ മാത്യൂ ഹെയ്ഡന്‍. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍. ആറ് മത്സരം മാത്രമം കളിച്ച ഷമിക്ക് 23 വിക്കറ്റുകളുണ്ട്. ഇവര്‍ തന്നെയാണ് ടൂര്‍ണമെന്റിലെ താരമാകാനുള്ള സാധ്യതാ പട്ടകയില്‍ മുന്നിലുള്ള രണ്ട് പേര്‍. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല ടൂര്‍ണമെന്റിലെ താരമെന്ന് പറയുകയാണ് മുന്‍ ഓസീസ് ഓപ്പണര്‍.

ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരികൊളുത്തുന്ന രോഹിത് ശര്‍മ്മയാണ് ഹെയ്ഡന്റെ താരങ്ങളിലെ താരം. പത്ത് ഇന്നിംഗ്‌സുകളില്‍ നിന്ന് 550 റണ്‍സ് സമ്പാദ്യം. നേതൃമികവ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇംപാക്ട് ഇന്നിംഗ്‌സിലും വലുത് മറ്റൊന്നില്ലെന്നും ഹെയ്ഡന്‍. ഇന്ത്യന്‍ ബാറ്റിംഗിന് അടിത്തറയിടുന്നത് രോഹിത്താണെന്നും കോലിക്കും ശ്രേയസ് അയ്യര്‍ക്കും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യാന്‍ സഹായിക്കുന്നത് രോഹിത് നല്‍കുന്ന തുടക്കമാണെന്നും ഹെയ്ഡ്ന്‍ പറയുന്നു.

അടുത്തിടെ ഈ ലോകകപ്പിലെ മികച്ച ഇലവനെ ഹെയ്ഡന്‍ തിരഞ്ഞെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്‌ക്കൊപ്പം ചേര്‍ന്നാണ് ഹെയ്ഡന്‍ മികച്ച ഇലവനെ തിരഞ്ഞെടുത്തത്. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടം നേടിയിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരാണ് ടീമിലെ ഇന്ത്യക്കാര്‍. മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടീമിലെത്തി. ക്വിന്റണ്‍ ഡി കോക്ക്, ഹെന്റിച്ച് ക്ലാസന്‍, മാര്‍ക്കോ ജാന്‍സന്‍ എന്നവരാണ് ടീമിലെത്തിയ ദക്ഷിണാഫ്രിക്കകാര്‍. ഓസീസിനെ പ്രതിനിധീകരിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍. രചിന്‍ രവീന്ദ്രയാണ് ടീമിലെത്തിയ മറ്റൊരു താരം.

കുംബ്ലെയുടെയും ഹെയ്ഡന്റെയും ലോകകപ്പ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, വിരാട് കോലി, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ മാക്സ്വെല്‍, ഹെന്റിച്ച് ക്ലാസന്‍, രവീന്ദ്ര ജഡേജ, മാര്‍ക്കോ ജാന്‍സന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ആദം സാംപ.

ടീം ഇന്ത്യയുടെ ഭാഗ്യക്കേട്, പേടിച്ചത് തന്നെ സംഭവിച്ചു! ലോകകപ്പ് ഫൈനലിനുള്ള അംപയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി