Asianet News MalayalamAsianet News Malayalam

ടീം ഇന്ത്യയുടെ ഭാഗ്യക്കേട്, പേടിച്ചത് തന്നെ സംഭവിച്ചു! ലോകകപ്പ് ഫൈനലിനുള്ള അംപയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി

തൊട്ടടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് സെമി. അന്ന് ഓസ്‌ട്രേലിയക്ക് മുന്നില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റില്‍ബെറോ.

icc announnces umpires for india vs australia odi world cup final
Author
First Published Nov 17, 2023, 8:15 PM IST

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനുള്ള അംപയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയുടെ പേടിസ്വപ്‌നമായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയാണ് ഒരു അംപയര്‍. മറ്റൊരു അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത്. കൈറ്റില്‍ബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഉണ്ടായിട്ടുള്ളത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ടില്‍ അഞ്ച് തവണയാണ് കെറ്റില്‍ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. അഞ്ചിടത്തും ഇന്ത്യക്ക് നിരാശ. 2014ലെ ടി20 ഫൈനലിലായിരുന്നു ആദ്യം. ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ആറ് വിക്കറ്റിന്. 

തൊട്ടടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് സെമി. അന്ന് ഓസ്‌ട്രേലിയക്ക് മുന്നില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റില്‍ബെറോ. അന്നും ഇന്ത്യ തോറ്റു. 2017ല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍. പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 2019 ലോകകപ്പില്‍ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ കെയ്ന്‍ വില്ല്യംസണും സംഘവും വീഴ്ത്തിയപ്പോഴും കളി നിയന്ത്രിച്ചവരില്‍ ഒരാള്‍ കെറ്റില്‍ബെറോ. അന്ന് മറ്റൊരു അംപയര്‍ ഇല്ലിങ്‌വര്‍ത്തായിരുന്നു.

കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇല്ലിങ്വര്‍ത്ത്. 1992, 96 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീമില്‍ സ്പിന്നറായിരുന്നു ഇല്ലിങ്വര്‍ത്ത്. 1996 ലോകകപ്പില്‍ ജയിച്ച ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്ന കുമാര്‍ ധര്‍മ്മസേന, കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചിരുന്നു. വെസ്റ്റ് ഇന്ഡഡീസിന്റെ ജോയല്‍ വില്‍സന്‍ മൂന്നാം അംപയറും സിംബ്ബാവേയുടെ ആന്‍ഡി പൈക്രോഫ്റ്റ് നാലാം അംപയറുമാകും.

എന്നാല്‍ കെറ്റില്‍ബെറോയ്‌ക്കെതിരെയുള്ള പ്രചാരണം അന്ധവിശ്വാസം മാത്രമെന്ന് പറയുന്നവരും ഏറെയാണ്. മികച്ച അംപയര്‍ക്കുള്ള ഐസിസി പുരസ്‌കാരം നേടിയ വ്യക്തിയാണ് കെറ്റില്‍ബെറോ.

മരുമകനെ പാക് ടീമിന്റെ ക്യാപ്റ്റനാക്കാന്‍ ഷാഹിദ് അഫ്രീദി പിന്നില്‍ നിന്ന് കളിച്ചോ? മറുപടിയുമായി മുന്‍ താരം

Follow Us:
Download App:
  • android
  • ios