ടൂര്‍ണമെന്റില്‍ 251 റണ്‍സ് നേടിയ രചിന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. 216 റണ്‍സ് അടിച്ചെടുത്ത ഇബ്രാഹിം സദ്രാന്‍ രചിനൊപ്പം ക്രീസിലെത്തും.

ദുബായ്: ഐസിസി പ്രഖ്യാപിച്ച ചാംപ്യന്‍സ് ട്രോഫി ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇടം നേടാന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നറാണ് ടീമിന നയിക്കുന്നത്. ന്യൂസിലന്‍ഡിന്റെ നാല് താരങ്ങളും അഫ്ഗാനിസ്ഥാന്റെ രണ്ട് താരങ്ങളും ടീമില്‍ ഇടം പിടിച്ചു. അതേസമയം ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ള ഒരു താരത്തിനും ഐസിസി സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല. 

വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പ്ലേയിംഗ് ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 12-ാമനായി അക്‌സര്‍ പട്ടേലും ഐസിസി ടീമില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, സാന്റ്‌നര്‍, മാറ്റ് ഹെന്റി എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടീമില്‍ ഇടമുണ്ടായില്ല. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരും ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.

ടൂര്‍ണമെന്റില്‍ 251 റണ്‍സ് നേടിയ രചിന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. 216 റണ്‍സ് അടിച്ചെടുത്ത ഇബ്രാഹിം സദ്രാന്‍ രചിനൊപ്പം ക്രീസിലെത്തും. മൂന്നാമന്‍ വിരാട് കോലി. ടൂര്‍ണമെന്റില്‍ 218 റണ്‍സാണ് കോലി അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 243 റണ്‍സ് നേടിയ ശ്രേയസ് നാലാമന്‍. രാഹുല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. 140 റണ്‍സാണ് രാഹുല്‍ ടൂര്‍ണമെന്റില്‍ ഒന്നാകെ അടിച്ചെടുത്തത്. പിന്നാലെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ്. 117 റണ്‍സ് നേടിയ ഫിലിപ്‌സ് രണ്ട് വിക്കറ്റും വീഴ്ത്തി. 

'പാകിസ്ഥാനില്‍ കളിച്ചാലും ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടുമായിരുന്നു'! വിവാദങ്ങള്‍ കളിച്ച് വസിം അക്രം

തുടര്‍ന്ന് ഒമര്‍സായി. 126 റണ്‍സ് നേടിയ താരം ഏഴ് വിക്കറ്റവും വീഴ്ത്തി. ഒരു അഞ്ച് വിക്കറ്റ് നേട്ടവും അക്കൗണ്ടിലുണ്ട്. മിച്ചല്‍ സാന്റ്‌നര്‍ ടൂര്‍ണമെന്റിലൊന്നാകെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 26.6 ബൗളിങ് ശരാശരിയിലാണ് നേട്ടം. ഒമ്പത് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, 10 വിക്കറ്റ് നേടിയ ഹെന്റി എന്നിവരാണ് പേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി സ്പിന്നര്‍. ഒമ്പത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ഐസിസി ടീം: രചിന്‍ രവീന്ദ്ര, ഇബ്രാഹിം സദ്രാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, അസ്മത്തുള്ള ഒമര്‍സായ്, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ (12-ാമന്‍).