അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന പ്രമുഖ താരങ്ങള്‍ക്ക് പകരം ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളെയാകും അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുത്തുകയെന്നാണ് സൂചന.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം അടുത്ത മാസം ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് നടത്തുന്ന പര്യടനത്തില്‍ ഇന്ത്യയെ ആരു നയിക്കുമെന്ന കാര്യത്തില്‍ ചൂടേറിയ ചര്‍ച്ചയാണ് ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് വൃത്തങ്ങളിലും നടക്കുന്നത്. ഓഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് കണക്കിലെടുത്ത് വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുശേശം നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുമെന്നും പകരം സഞ്ജു സാംസണോ ജസ്പ്രീത് ബുമ്രയോ അയര്‍ലന്‍ഡിനെതിരായി ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പരിക്കില്‍ നിന്ന് മുക്തനായ ജസപ്രീത് ബുമ്രയുടെ തിരിച്ചുവരവും ഈ പരമ്പരയിലുണ്ടാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സഞ്ജുവോ ബുമ്രയോ രാഹുലോ ആയിരിക്കില്ല ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവായിരിക്കും അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിന്‍ഡീസിനെതിരെ ഫ്ലോറിഡയില്‍ നടക്കുന്ന അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്ക് ശേഷം അയര്‍ലന്‍ഡിലെ ഡബ്ലിനിലേക്ക് പോകണമെങ്കില്‍ മൂന്ന് ദിവസത്തെ യാത്രയെങ്കിലുമുണ്ട്.
അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന പ്രമുഖ താരങ്ങള്‍ക്ക് പകരം ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളെയാകും അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുത്തുകയെന്നാണ് സൂചന. ഇതുവഴി ഏഷ്യന്‍ ഗെയിംസ് ടീമിലുള്‍പ്പെട്ട യുവതാരങ്ങള്‍ക്ക് ആവശ്യമായ മത്സരപരിചയം ഉറപ്പുവരുത്താനും കഴിയും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ റുതുരാജ് ഗെയ്ക്‌വാദാണ് നയിക്കുന്നത്. ഓഗസ്റ്റ് 18 മുതല്‍ 23വരെയാണ് അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്ത മാസം 30നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.
പരിക്കില്‍ നിന്ന് മോചിതരായെങ്കിലും കായികക്ഷമത വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മടങ്ങിയെത്തുമോ എന്ന കാര്യവും സംശയത്തിലാണ്.
