Asianet News MalayalamAsianet News Malayalam

ഒട്ടും പ്രതീക്ഷ വേണ്ട! ഡര്‍ബനില്‍ കനത്ത മഴ തുടരുന്നു; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഉപേക്ഷിക്കാന്‍ സാധ്യത

ടീം ഇന്ത്യക്ക് സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയുടെ രണ്ടാംനിരയെ വിറപ്പിച്ച പോലെയല്ല, നേരിടേണ്ടത് വമ്പനടിക്കാര്‍ക്ക് പേര് കേട്ട ദക്ഷിണാഫ്രിക്കയെയാണ്.

nothing positive to report from durban and the rain continues
Author
First Published Dec 10, 2023, 9:29 PM IST

ഡര്‍ബന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം നടക്കേണ്ട ഡര്‍ബനില്‍ കനത്ത മഴ തുടരുന്നു. മത്സരത്തില്‍ ഇതുവരെ ടോസ് ഇടാന്‍ പോലും സാധിച്ചിട്ടില്ല. കളി മുടക്കാന്‍ മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടത്. എന്നാല്‍ മത്സരം മുടങ്ങാനാണ് സാധ്യത കൂടുതല്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നാല്‍ ടീം ഇന്ത്യക്ക് സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയുടെ രണ്ടാംനിരയെ വിറപ്പിച്ച പോലെയല്ല, നേരിടേണ്ടത് വമ്പനടിക്കാര്‍ക്ക് പേര് കേട്ട ദക്ഷിണാഫ്രിക്കയെയാണ്.

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ടീമിനൊപ്പം ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുന്നത് നീലപ്പടയുടെ കരുത്ത് കൂട്ടുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ടോപ് സ്‌കോററെങ്കിലും ഗില്‍ തിരിച്ചെത്തുന്നതോടെ റുതുരാജ് ഗെയ്ക്വാദിനായിരിക്കും സ്ഥാനം നഷ്ടമാവുക. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിങ്കു സിംഗ് എന്നിവരായിരിക്കും മറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍.

മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകുക. ഡിസ്‌നി + ഹോട് സ്റ്റാറിലും മത്സരം ലൈവ് സ്ട്രീം ചെയ്യും.മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും.

ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാകിസ്ഥാന് മുന്നില്‍ ഇന്ത്യ വീണു! നേരിട്ടത് കൂറ്റന്‍ തോല്‍വി, ഗ്രൂപ്പില്‍ തിരിച്ചടി

Latest Videos
Follow Us:
Download App:
  • android
  • ios