വെല്ലിംഗ്‌ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് വിജയിച്ചിരുന്നു ന്യൂസിലന്‍ഡ്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു ആതിഥേയര്‍. എന്നാല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് ഒരു തലവേദനയുണ്ട് ന്യൂസിലന്‍ഡ് ടീമിന്. 

Read more: പിന്നിട്ടത് നാഴികക്കല്ല്; ഇന്ത്യക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി ന്യൂസിലന്‍ഡും

വെല്ലിംഗ്‌ടണില്‍ തിളങ്ങിയ കെയ്‌ല്‍ ജമൈസണിന്‍റെ കാര്യത്തിലാണ് കിവികള്‍ക്ക് ആശങ്ക. സ്റ്റാര്‍ പേസര്‍ നീല്‍ വാഗ്‌നര്‍ തിരിച്ചെത്തുമ്പോള്‍ ജമൈസണെ നിലനിര്‍ത്താനാകുമോ എന്നാണറിയേണ്ടത്. ജമൈസണ്‍ മികച്ച പ്രകടനം പുറത്തെടുത്തു എന്ന് മത്സരശേഷം നായകന്‍ കെയ്‌ന്‍ വില്യംസണ്‍ പ്രശംസിച്ചിരുന്നു. വാഗ്‌നര്‍ തിരിച്ചെത്തുന്നത് ആകാംക്ഷ നല്‍കുന്നു എന്നുപറഞ്ഞ വില്യംസണ്‍ ടീമിലുള്ള മറ്റൊരു പേസര്‍ മാറ്റ് ഹെന്‍‌റിയെയും പ്രശംസിച്ചു. 

Read more: ബാറ്റിംഗ് പരാജയം; രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോലി

ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ കെയ്‌ല്‍ ജമൈസണ്‍ ബൗളും ബാറ്റും കൊണ്ട് തിളങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 16 ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ നേടി. ഒന്‍പതാമനായി ബാറ്റിംഗിന് ഇറങ്ങിയ താരം 45 പന്തില്‍ നാല് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 44 റണ്‍സും നേടി. അതേസമയം തിരിച്ചെത്താനൊരുങ്ങുന്ന നീല്‍ വാഗ്‌നര്‍ 47 ടെസ്റ്റില്‍ 204 വിക്കറ്റ് നേടിയിട്ടുള്ള താരമാണ്. 

Read more: ബോള്‍ട്ട് ഇളകിയ കോലിപ്പടയെ എറിഞ്ഞിട്ട് സൗത്തി; വെല്ലിംഗ്ടണില്‍ ഇന്ത്യക്ക് നാണംകെട്ട തോൽവി