കിവീസിന്‍റെ കഥ കഴിച്ചു,പോയന്‍റ് പട്ടികയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇനി ഭീഷണിയാകുക മറ്റൊരു ടീം
രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനെക്കാള്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയാകുന്നത് മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ് എന്നതാണ് രസകരം, നാലു കളികളില്‍ ആറ് പോയന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് പോയന്‍റ് പട്ടികയില്‍ നിലവില്‍ കിവീസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.

ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ കടവും കണക്കും തീര്‍ത്ത് നാലു വിക്കറ്റ് ജയവുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യ. അഞ്ച് കളികളില്‍ 10 പോയന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാത്ത ഒരേയൊരു ടീമെന്ന നേട്ടവും ഇന്ത്യ നിലനിര്‍ത്തി. ആദ്യ പരാജയം ഏറ്റുവാങ്ങിയ ന്യൂസിലന്‍ഡ് എട്ട് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്.
വിജയപരമ്പര തുടർന്ന് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഇന്ത്യയുടെ ഒന്നാം സ്ഥാനം അത്ര സേഫല്ല. കിവീസിനെതിരെ രണ്ടോവര്‍ ബാക്കി നിര്‍ത്തി ജയിച്ചെങ്കിലും ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് രണ്ടാം സ്ഥാനത്തുള്ള കിവീസിനും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കും പിന്നിലാണിപ്പോഴും. അഞ്ച് കളികളില്‍ 10 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് നിലവില്‍ +1.353 ആണ്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂുസിലന്‍ഡിനും (+1.481) മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കകും( +2.212)ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഉണ്ട്.
രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനെക്കാള്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയാകുന്നത് മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ് എന്നതാണ് രസകരം, നാലു കളികളില്‍ ആറ് പോയന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് പോയന്‍റ് പട്ടികയില്‍ നിലവില്‍ കിവീസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്തിനെതിരായ തോല്‍വി ഒഴിച്ചാല്‍ എല്ലാ മത്സരങ്ങളിലും വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കക്ക് ഇന്ത്യയെയും ന്യൂസിലന്‍ഡിനെയുംക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ്(+2.212) ഉണ്ട്.
ലോകകപ്പ് അരങ്ങേറ്റത്തില്‍ സൂര്യകുമാറിന് നിരാശ; റണ്‍ ഔട്ടില്‍ വില്ലനായത് വിരാട് കോലി
ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെക്കാള്‍ നാലു പോയന്‍റ് ലീഡുണ്ടെങ്കിലും ഒന്നാം സ്ഥാന അത്ര സുരക്ഷിതല്ല. കാരണം, ഇന്ത്യയുടെ അടുത്ത മത്സരം ഇനി 29ന് ഇംഗ്ലണ്ടിനെതിരെ ആണ്. അതിന് മുമ്പ് 24ന് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെയും 27ന് പാകിസ്ഥാനെയും നേരടുന്നുണ്ട്. ഈ രണ്ട് കളികളും ജയിച്ചാല്‍ മികച്ച നെറ്റ് റണ്‍ റേറ്റുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തും. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തലേന്ന് ന്യൂസിലന്‍ഡ് ഓസ്ട്രേലിയയെ നേരിടുന്നുണ്ട്. ധരംശാലയിലാണ് ഈ മത്സരം. ഈ കളിയില്‍ ന്യൂസിലന്‍ഡ് ജയിച്ചാലും ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമനാകാനിടയുണ്ട്. ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് ജയിക്കുകയും ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക് വീഴാനും സാധ്യതകള്‍ നിലനില്‍ക്കുന്നു.
ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കും ഇനിയുള്ളതെല്ലാം കടുപ്പമേറിയ എതിരാളികളാണെന്നതാണ് ഇന്ത്യക്ക് ആശ്വാസമാകുന്ന കാര്യം. 28ന് ഓസ്ട്രേലിയയെ നേരിടുന്ന കിവീസ് നവംബര്‍ ഒന്നിന് ദക്ഷിണാഫ്രിക്കയെയും നാലിന് പാകിസ്ഥാനെയും നേരിടണം. ഇന്ത്യക്കാകട്ടെ ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് കടുപ്പമേറിയ എതിരാളി. ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയുമാണ് പിന്നീട് ഇന്ത്യ നേരിടേണ്ടത്. ദക്ഷിണാഫ്രിക്കക്ക് ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരാണ് എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക