തമിഴ്‌നാടിനെ പ്രശംസകൊണ്ട് മൂടുന്ന ധോണിയുടെ ഒരു പഴയ വീഡിയോ ഇപ്പോള്‍ വൈറലായത് ആരാധകരെ കൂടുതല്‍ ത്രില്ലടിപ്പിച്ചിരിക്കുകയാണ്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്ക് രണ്ടാം ഹോം ടൗണാണ് ചെന്നൈ. റാഞ്ചിക്കാരനാണെങ്കിലും ഐപിഎല്‍ ഒന്നുകൊണ്ട് ചെന്നൈയുടെ പുത്രനായി ധോണി മാറി. ധോണിയോളം ആരാധകരുള്ള ഒരു ക്രിക്കറ്ററും തമിഴ്‌നാട്ടില്‍ വേറെ കാണില്ല. അവര്‍ അവരുടെ 'തല'യായി ധോണിയെ കാണുന്നു. തമിഴ് മക്കള്‍ കാണിക്കുന്ന സ്നേഹം ധോണിക്ക് തിരിച്ച് അവരോടുമുണ്ട്. ഇത് മുമ്പ് ധോണി തുറന്നുപറഞ്ഞിട്ടുള്ള കാര്യവുമാണ്. തമിഴ്‌നാടിനെ പ്രശംസകൊണ്ട് മൂടുന്ന ധോണിയുടെ ഒരു പഴയ വീഡിയോ ഇപ്പോള്‍ വൈറലായത് ആരാധകരെ കൂടുതല്‍ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

'എങ്ങനെ പെരുമാറണമെന്ന് എന്നെ ഏറെ പഠിപ്പിച്ചത് തമിഴ്‌നാടാണ്. ചെപ്പോക്കില്‍ കളിച്ച എല്ലാ മത്സരങ്ങള്‍ക്കും എത്തിയ ആരാധകര്‍ നല്ല ക്രിക്കറ്റിനെ പിന്തുണച്ചു. ഐപിഎല്ലില്‍ വന്നതോടെ 2008ലാണ് സിഎസ്‌കെയുമായുള്ള ബന്ധം തുടങ്ങിയത്. എന്നാല്‍ ചെന്നൈ നഗരവുമായുള്ള അതിന് മുമ്പേ ചില മത്സരങ്ങള്‍ കളിക്കാന്‍ എത്തിയപ്പോള്‍ തുടങ്ങി. ചെന്നൈയില്‍ നടന്ന ടെസ്റ്റ് അരങ്ങേറ്റം മറക്കാനാവാത്ത വലിയ ഓര്‍മ്മകളിലൊന്നാണ്. സിഎസ്‌കെ എന്നെ സ്വന്തമാക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ലേലത്തില്‍ എന്‍റെ പേരുണ്ടായിരുന്നു, സിഎസ്‌കെ എന്നെ സ്വന്തമാക്കിയതോടെ തമിഴ്‌നാടിന്‍റെ സംസ്‌കാരം ഏറെ പഠിക്കാനായി. ഞാന്‍ വരുന്നിടത്ത് നിന്ന് ഏറെ വ്യത്യസ്‌തമാണത്' എന്നുമായിരുന്നു 2021ല്‍ ഒരു പരിപാടിക്കിടെ ധോണിയുടെ വാക്കുകള്‍. 

കാണാം ധോണിയുടെ വീഡിയോ

View post on Instagram

ഐപിഎല്ലില്‍ 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്ന ധോണി സിഎസ്‌കെയ്‌ക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ള ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ധോണി ഇതോടെ ഇടംപിടിച്ചിരുന്നു. കാല്‍മുട്ടിലെ പരിക്ക് വകവെക്കാതെയാണ് ഐപിഎല്‍ 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി എം എസ് ധോണി കളിച്ചത്. സീസണ്‍ അവസാനിച്ചതിന് പിന്നാലെ കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് താരം മുംബൈയില്‍ വിധേയനായിരുന്നു. വരും സീസണില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

Read more: ധോണി ഉഗ്രന്‍ പോരാളി, ഐപിഎല്‍ കളിച്ചത് ഒരു കാലിലെ വേദന കടിച്ചമര്‍ത്തി; വാഴ്‌ത്തി മുന്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News