Asianet News MalayalamAsianet News Malayalam

സൂശീല്‍ കുമാര്‍ ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കളിക്കില്ല; വിരമിച്ചേക്കുമെന്ന് സൂചന

ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും  ഒന്നര മാസത്തെ പരിശീലനത്തിന് ശേഷമേ ഗോദയില്‍ സജീവമാകൂ എന്നും സുശീല്‍ അറിയിച്ചു. 


 

Olympic medallist Sushil Kumar pulls out of National Championships
Author
New Delhi, First Published Dec 27, 2020, 2:27 PM IST

ദില്ലി: സുശീല്‍ കുമാര്‍ ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. അതേസമയം സുശീല്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. ദേശീയ ചാംപ്യന്‍ഷിപ്പിലെ 74 കിലോ വിഭാഗത്തില്‍ മത്സരിക്കില്ലെന്ന് 37കാരനായ സുശീല്‍കുമാര്‍ വ്യക്തമാക്കി. ഇതോടെ സുശീല്‍കുമാര്‍- നര്‍സിംഗ് യാദവ് പോരാട്ടത്തിനായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.  
ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും  ഒന്നര മാസത്തെ പരിശീലനത്തിന് ശേഷമേ ഗോദയില്‍ സജീവമാകൂ എന്നും സുശീല്‍ അറിയിച്ചു. 

അതേസമയം ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചേയ്യേണ്ട കളിക്കാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുശീല്‍ നാഡയോട് ആവശ്യപ്പെട്ടു. സുശീലിന്റെ കത്ത് അംഗീകരിക്കണമെന്ന് ദേശീയ ഗുസ്തി ഫെഡറേഷനും നാഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സുശീല്‍ വൈകാതെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്ന അഭ്യൂഹം ശക്തമായി. 
 
2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ വെങ്കലവും 2012ലെ ലണ്ടന്‍ ഗെയിംസില്‍ വെള്ളിയും നേടിയ സുശീല്‍ അടുത്തകാലത്തായി മോശം ഫോമിലായിരുന്നു. ഏഷ്യന്‍ ഗയിംസില്‍ ആദ്യറൗണ്ടില്‍ പുറത്തായ സുശീല്‍, യുവാരങ്ങള്‍ക്കായി വഴിമാറി കൊടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

ജനുവരി 23 മുതല്‍ നോയിഡയിലാണ് ദേശീയ ചാംപ്യന്‍ഷിപ്പ്. സുശീല്‍ പിന്മറിയതോടെ വിലക്കിന് ശേഷം തിരിച്ചുവരുന്ന നര്‍സിംഗ് യാദവ് ചാംപ്യന്‍ഷിപ്പിലെ ശ്രദ്ധാകേന്ദ്രമാകും.

Follow Us:
Download App:
  • android
  • ios