മെല്‍ബണ്‍: ഇന്ത്യക്കെതിരാര ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റം. പേസര്‍ സീന്‍ അബട്ടിന് പകരം ഡാര്‍സി ഷോര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായത്. മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. 

പാര്‍ട്ട് ടൈം സ്പിന്നറായും താരത്തെ ഉപയോഗിക്കുമെന്നുള്ളത് ഓസ്‌ട്രേലിയന്‍ സെലക്റ്റര്‍മാരെ ചിന്തിപ്പിച്ചു.2018 നവംബറിലാണ് ഷോര്‍ട്ട് അവസാനമായി ഓസ്‌ട്രേലിയയുടെ ഏകദിന ജേഴ്‌സി അണിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയാണ് ഷോര്‍ട്ട് അവസാനമായി ടി20 കളിച്ചത്. 2018 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും താരം കളിച്ചിട്ടുണ്ട്. 

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കളിക്കുക. ജനുവരി 14ന് മുംബൈയിലാണ് ആദ്യ മത്സരം. 17ന് രാജ്‌കോട്ടിലാണ് രണ്ടാം ഏകദിനം. 19ന് ബെംഗളൂരുവില്‍ മൂന്നാം ഏകദിനം നടക്കും.