Asianet News MalayalamAsianet News Malayalam

ഫ്ലൈറ്റ് മിസായി, ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ താരം കളിക്കുന്ന കാര്യം സംശയത്തില്‍

എന്നാല്‍ മുന്നറിയിപ്പില്ലാതെ തന്‍റെ ഫ്ലൈറ്റ് റദ്ദാക്കി മറ്റൊരു ഫ്ലൈറ്റിലേക്ക് ടിക്കറ്റ് മാറ്റുകയും ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നിട്ടും ഫ്ലൈറ്റില്‍ ഭക്ഷണം പോലും നല്‍കിയില്ലെന്നും ചാഹര്‍ ട്വീറ്റ് ചെയ്തു. കാത്തിരിപ്പിനൊടുവില്‍ മിര്‍പൂരില്‍ വിമാനമിറങ്ങിയെങ്കിലും മത്സരത്തിന് 24 മണിക്കൂര്‍ പോലും ഇല്ലാത്തപ്പോഴും താന്‍ വിമാനത്താവളത്തില്‍ ലഗേജ് കാത്തിരിക്കുകയാണെന്നും ചാഹര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

Pacer Deepak Chahar goes through worse experience before Bangladesh ODIs
Author
First Published Dec 3, 2022, 4:03 PM IST

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരക്ക് നാളെ തുടക്കമാകാനിരിക്കെ ആദ്യ ഏകദിനത്തില്‍ പേസര്‍ ദീപക് ചാഹര്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ന്യൂസിലന്‍ഡ് പര്യടനത്തില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, റിഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ക്വാലാംപൂരിലെത്തി അവിടെ നിന്ന് മിര്‍പൂരിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാല്‍ മുന്നറിയിപ്പില്ലാതെ തന്‍റെ ഫ്ലൈറ്റ് റദ്ദാക്കി മറ്റൊരു ഫ്ലൈറ്റിലേക്ക് ടിക്കറ്റ് മാറ്റുകയും ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നിട്ടും ഫ്ലൈറ്റില്‍ ഭക്ഷണം പോലും നല്‍കിയില്ലെന്നും ചാഹര്‍ ട്വീറ്റ് ചെയ്തു. കാത്തിരിപ്പിനൊടുവില്‍ മിര്‍പൂരില്‍ വിമാനമിറങ്ങിയെങ്കിലും മത്സരത്തിന് 24 മണിക്കൂര്‍ പോലും ഇല്ലാത്തപ്പോഴും താന്‍ വിമാനത്താവളത്തില്‍ ലഗേജ് കാത്തിരിക്കുകയാണെന്നും ചാഹര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

റാവല്‍പിണ്ടി ടെസ്റ്റ്: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനെതിരെ പാകിസ്ഥാന്‍ തിരിച്ചടിക്കുന്നു

മലേഷ്യന്‍ എയര്‍ലൈന്‍സിനെതിരെ ട്വിറ്ററിലൂടെ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അവരുടെ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലെന്നും ചാഹര്‍ പറഞ്ഞു. എന്നാല്‍ കാലാവസ്ഥയോ സാങ്കേതികമോ പോലെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരിക്കാം അവസാന നിമിഷം വിമാനം റദ്ദാക്കിയതെന്നും നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും മലേഷ്യന്‍ എയര്‍ലൈന്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി.

എന്നാല്‍ തന്നോടൊപ്പമുള്ള ധവാന്‍, ഷര്‍ദ്ദുല്‍, സുന്ദര്‍, ശ്രേയസ് എന്നിവര്‍ക്കും സമാനനമായ അനുഭവമാണോ നേരിട്ടതെന്ന കാര്യം ചാഹര്‍ വ്യക്തമാക്കിയിട്ടില്ല. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുഹമ്മദ് സിറാജിനൊപ്പം ന്യൂബോള്‍ പങ്കിടുക ചാഹറായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഇന്ന് ടീമിലെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios