ഇന്ത്യന്‍ ക്രിക്കറ്റ് ടീം എപ്പോഴും കടപ്പെടുക്കൊണ്ടിരിക്കുന്ന ഒരാളാണ് പാഡി അപ്റ്റണ്‍. 2011ല്‍ ഇന്ത്യ എം.എസ് ധോണിക്ക് കീഴില്‍ ലോകകപ്പ് നേടുമ്പോള്‍ അപ്റ്റണ്‍ മെന്ററായി കൂടെയുണ്ടായിരുന്നു.
ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എപ്പോഴും കടപ്പെടുക്കൊണ്ടിരിക്കുന്ന ഒരാളാണ് പാഡി അപ്റ്റണ്‍. 2011ല്‍ ഇന്ത്യ എം.എസ് ധോണിക്ക് കീഴില്‍ ലോകകപ്പ് നേടുമ്പോള്‍ അപ്റ്റണ്‍ മെന്ററായി കൂടെയുണ്ടായിരുന്നു. ശേഷം ഐപിഎലില്‍ വിവിധ ടീമുകളുടെ പരിശീലകനായും ദക്ഷിണാഫ്രിക്കകാരനുണ്ടായിരുന്നു. ഇങ്ങനെ ഇന്ത്യയുടെ ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് അപ്റ്റണ്‍.
ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്ന കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അപ്റ്റണ്‍. ധോണിയുടെ ശാന്തത, കൃത്യത എന്നീ സവിശേഷതകളൊക്കെയാണ് മറ്റു താരങ്ങളെ സ്വാധീനിക്കുന്നത്. ധോണിയില്‍ നിന്ന് മറ്റു താരങ്ങള്‍ ഇതെല്ലാം പഠിക്കുന്നു. സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങളെല്ലാം അദ്ദേഹം അനായാസമായി കൈകാര്യം ചെയ്യുമെന്നും അപ്റ്റണ്‍ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി കൈമാറിയെങ്കിലും കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നത് തലയില്‍ നിന്നാണ്. കോലിക്ക് കാര്യങ്ങള്‍ അനായാസമാക്കി കൊടുക്കുന്നന്നതും ധോണിയുടെ ഇടപെടലുകളാണ്.
