ഈ ആഴ്ച അവസാനം ടീം കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മഹമൂദിന്റെ വിസ ക്ലിയര്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
അബുദാബി: ഇന്ത്യയ്ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള വിസ ലഭിക്കാന്‍ വൈകുന്നതിനാല്‍ ഇംഗ്ലണ്ട് പേസര്‍ സാഖിബ് മഹമൂദിനെ പരിശീലന ക്യാമ്പില്‍ നിന്ന് ഒഴിവാക്കി. പാകിസ്ഥാന്‍ വംശജയനായ മഹമൂദ് ഇന്ത്യന്‍ അധികാരികളുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. അബുദാബിയിലാണ് ഇംഗ്ലണ്ടിന്റെ പരിശീലന ക്യാംപ്. ജെയിംസ് ആന്‍ഡേഴ്‌സന്റെ മേല്‍നോട്ടത്തില്‍ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ഗസ് അറ്റ്കിന്‍സന്‍, ബ്രൈഡന്‍ കാര്‍സ് എന്നിവരുള്‍പ്പെട്ട മറ്റുപേസര്‍മാര്‍ ക്യാംപിലുണ്ട്.
ഈ ആഴ്ച അവസാനം ടീം കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മഹമൂദിന്റെ വിസ ക്ലിയര്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 17 നാണ് ആദ്യ ടി20. വിസ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഇസിബി പ്രതീക്ഷിക്കുന്നു. ആദ്യമായിട്ടല്ല, താരം വിസ പ്രശ്‌നം നേരിടുന്നത്. 2019-ല്‍ ഇതേ പ്രശ്‌നം കാരണം അദ്ദേഹത്തിന് ഇന്ത്യയിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ പ്രശ്‌നം പലപ്പോഴും പാകിസ്ഥാന്‍ വംശജരായ കളിക്കാരെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയില്‍ സമാനമായ പ്രശ്‌നം ഷൊയ്ബ് ബഷീറും നേരിട്ടിരുന്നു. ആദില്‍ റഷീദും റെഹാന്‍ അഹമ്മദും ഉള്‍പ്പെടെ നിലവിലെ ടീമിലെ പാകിസ്ഥാന്‍ പാരമ്പര്യമുള്ള മറ്റ് കളിക്കാര്‍ ഇതിനകം തന്നെ അവരുടെ ക്ലിയറന്‍സ് നേടിയിട്ടുണ്ട്.
ഡല്‍ഹിക്കൊപ്പം രഞ്ജി കളിക്കാനൊരുങ്ങി റിഷഭ് പന്ത്! കോലിയുടെ കാര്യത്തില്‍ വ്യക്തയില്ല
ഇംഗ്ലണ്ടിന്റെ ഏകദിന ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട്.
ടി20 ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്‍സണ്‍, റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍.

