നിലവിലെ ചാമ്പ്യന്‍മാരായ പാക്കിസ്ഥാന്‍ എ ടീം ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്താണ് ഫൈനലിലെത്തിയത്. ഇന്ത്യയാകട്ടെ ആവേശപ്പോരാട്ടത്തില്‍ ബംഗ്ലാദേശ് എ ടീമിന്റെ വെല്ലുവിളി അതിജീവിച്ചാണ് കീരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

കൊളംബൊ: എമര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എക്കെതിരെ പാകിസ്ഥാന്‍ എയ്ക്ക് ഗംഭീര തുടക്കം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്. സെയിം അയൂബാണ് (59) പുറത്തായത്. മാനവ് സുതറിനാണ് വിക്കറ്റ്. ഒമൈര്‍ യൂസുഫ് (6) സഹിബ്‌സദ ഫര്‍ഹാന്‍ (57) എന്നിവരാണ് ക്രീസില്‍. ഓപ്പണിംഗ് വിക്കറ്റില്‍ അയൂബ് - ഫര്‍ഹാന്‍ സഖ്യം 121 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 

നിലവിലെ ചാമ്പ്യന്‍മാരായ പാക്കിസ്ഥാന്‍ എ ടീം ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്താണ് ഫൈനലിലെത്തിയത്. ഇന്ത്യയാകട്ടെ ആവേശപ്പോരാട്ടത്തില്‍ ബംഗ്ലാദേശ് എ ടീമിന്റെ വെല്ലുവിളി അതിജീവിച്ചാണ് കീരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് പാക്കിസ്ഥാന്‍ ടീമിന്റെ കരുത്തെങ്കില്‍ ഐപിഎല്ലിലെ യുവനിരയാണ് ഇന്ത്യയുടെ കരുത്ത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ യാഷ് ദുള്ളും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ ധ്രുവ് ജൂറെലും ഗുജറാത്ത് ടൈറ്റന്‍സിനായി ഐപിഎല്‍ ഫൈനലില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മയും രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗുമെല്ലാം അടങ്ങുന്നതാണ് ഇന്ത്യന്‍ നിര.

ഇന്ത്യ എ: സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ (വിസി), നിക്കിന്‍ ജോസ്, പ്രദോഷ് രഞ്ജന്‍ പോള്‍, യാഷ് ദുല്‍ (സി), റിയാന്‍ പരാഗ്, നിശാന്ത് സിന്ധു, പ്രഭ്സിമ്രാന്‍ സിംഗ് (ഡബ്ല്യുകെ), ധ്രുവ് ജുറെല്‍, മാനവ് സുത്താര്‍, യുവരാജ്സിന്‍ഹ് ദോഡിയ, ഹര്‍ഷിത് കുമാര്‍, ആകാശ് കുമാര്‍, ആകാശ് സിംഗ്, നിഷ്‌കര്‍ റെഡ്ഡി. സ്റ്റാന്‍ഡ് ബൈ: ഹര്‍ഷ് ദുബെ, നെഹാല്‍ വധേര, സ്‌നെല്‍ പട്ടേല്‍, മോഹിത് റെഡ്കര്‍.

പാകിസ്ഥാന്‍ എ: മുഹമ്മദ് ഹാരിസ്, ഒമൈര്‍ ബിന്‍ യൂസഫ്, അമദ് ബട്ട്, അര്‍ഷാദ് ഇഖ്ബാല്‍, ഹസീബുള്ള, കമ്രാന്‍ ഗുലാം, മെഹ്റാന്‍ മുംതാസ്, മുബാസിര്‍ ഖാന്‍, മുഹമ്മദ് വസീം ജൂനിയര്‍, ഖാസിം അക്രം, സാഹിബ്സാദ ഫര്‍ഹാന്‍, സയിം അയൂബ്, സുഫിയാന്‍ തസൂബ്, സുഫിയാന്‍ തസൂബ്, സുഫിയാന്‍ തസൂബ്. നോണ്‍-ട്രാവലിംഗ് റിസര്‍വുകള്‍: അബ്ദുള്‍ വാഹിദ് ബംഗല്‍സായി, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ജുനൈദ്, രോഹൈല്‍ നസീര്‍.

ലങ്കയുടെ ലോകകപ്പ് ജേതാവ് ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു