ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍, മൂന്ന് പുതുമുഖങ്ങള്‍ ടീമില്‍
മൂന്ന് പുതുമുഖങ്ങളും ടെസ്റ്റ് ടീമില്‍ ഇടം നേടി. ഓപ്പണര്‍ സയിം അയൂബ്, ആമിര്‍ ജമാല്‍, പേസര്‍ ഖുറും ഷെഹ്സാദ് എന്നിവരാണ് ടെസ്റ്റ് ടീമിലെത്തിയ പുതുമുഖങ്ങള്‍. നസീം ഷായുടെ പരിക്ക് ഭേദമാകാത്തതിനാല്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.

കറാച്ചി: അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ചീഫ് സെലക്ടറായി പുതുതായി ചുമതലയേറ്റ മുന്‍ പേസര്‍ വഹാബ് റിയാസ് ആണ് മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഇടം കൈയന്‍ പേസര്‍ മിര്‍ ഹംസ നീണ്ട ഇടവേളക്ക് ശേഷം പാക് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലോകകപ്പില്‍ കളിച്ച ഷദാബ് ഖാന്‍ പുറത്തായി. പേസര്‍ ഹാരിസ് റൗഫിന് ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചപ്പോള്‍ ലോകകപ്പ് ടീമിലെ ഒമ്പത് താരങ്ങള്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മൂന്ന് പുതുമുഖങ്ങളും ടെസ്റ്റ് ടീമില്‍ ഇടം നേടി. ഓപ്പണര്‍ സയിം അയൂബ്, ആമിര്‍ ജമാല്‍, പേസര്‍ ഖുറും ഷെഹ്സാദ് എന്നിവരാണ് ടെസ്റ്റ് ടീമിലെത്തിയ പുതുമുഖങ്ങള്‍. നസീം ഷായുടെ പരിക്ക് ഭേദമാകാത്തതിനാല്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.
ഇതിനായിരുന്നോ നേരത്തെ വിരമിച്ചത്? വഹാബ് റിയാസിന് പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഇനി പുതിയ ചുമതല
ഓസ്ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്ന പാകിസ്ഥാന്‍ അതിനുശേഷം ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 കളടങ്ങിയ പരമ്പരയിലും കളിക്കും. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), അമീർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഹസൻ അലി, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്‌സാദ്, മിർ ഹംസ, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് വസീം ജൂനിയർ, നൗമാൻ അലി, സയിം അയൂബ്, ആഗ സൽമാൻ , സർഫറാസ് അഹമ്മദ്, സൗദ് ഷക്കീൽ, ഷഹീൻ അഫ്രീദി
ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം:
ആദ്യ ടെസ്റ്റ് - പെർത്ത്, 14-18 ഡിസംബർ 2023
രണ്ടാം ടെസ്റ്റ് - മെൽബൺ, 26-30 ഡിസംബർ 2023
മൂന്നാം ടെസ്റ്റ് - സിഡ്നി, 3-7 ജനുവരി 2024.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക