കറാച്ചി: അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവരെ ഉള്‍പ്പെടുത്തി ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഫഹീം അഷ്‌റഫിനെയും 16 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ കളിക്കുന്ന ആബിദ് അലി, മുഹമ്മദ് റിസ്‌വാന്‍, ഇമാം ഉള്‍ ഹഖ് എന്നിവര്‍ക്ക് പകരമായിട്ടാണ് മൂവരും ടീമിലെത്തിയത്.

കഴിഞ്ഞ വര്‍ഷം സ്‌കോട്‌ലന്‍ഡിനെതിരെയാണ് ഷെഹ്‌സാദ് അവസാനമായി ടി20 കളിച്ചത്. ഇക്കഴിഞ്ഞ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 51.83 ശരാശരിയില്‍ 311 നേടാന്‍ ഷെഹ്‌സാദിന് സാധിച്ചിരുന്നു. എന്നാല്‍ അക്മലാവട്ടെ 2016ന് ശേഷം പാകിസ്ഥാനായി ടി20 കളിച്ചിട്ടില്ല. സൂപ്പര്‍ ലീഗിലെ 21 വിക്കറ്റ് പ്രകടനമാണ് അഷ്‌റഫിന് വീണ്ടും അവസരം നല്‍കിയത്. 

പാകിസ്ഥാന്‍ ടീം: സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ബാബര്‍ അസം (വൈസ് ക്യാപ്റ്റന്‍), അഹമ്മദ് ഷെഹ്‌സാദ്, ആസിഫ് അലി, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഉമര്‍ അക്മല്‍, ഉസ്മാന്‍ ഷിന്‍വാരി, വഹാബ് റിയാസ്.