ദില്ലി: ഇന്ത്യയുടെ പേസ് ബൗളിങ് വകുപ്പിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ജസ്പ്രീത് ബൂമ്ര. ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് താരം. ടെസ്റ്റ് ബൗളര്‍മാരെ എടുത്താല്‍ ഏഴാം റാങ്കിലും. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ കുന്തമുനയാണ് ബൂമ്ര. താരത്തെ നേരിടുക ബുദ്ധിമുട്ടാണെന്ന് പലരും സമ്മതിച്ച കാര്യമാണ്.

സച്ചിനും രോഹിത്തും മാത്രമല്ല; ക്രിക്കറ്റ് വെല്ലുവിളി ഏറ്റെടുത്ത് ലിച്ചിയും- വീഡിയോ

എന്നാല്‍ ബൂമ്രയെ നേരിടാന്‍ കാത്തിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാന്‍ മസൂദ്. നേരിടാന്‍ കാത്തിരിക്കുന്ന ബൗളറെ കുറിച്ച് ചോദിച്ചപ്പോഴാണ് മസൂദ് ബൂമ്രയുടെ പേര് പറഞ്ഞത്. ''ലോകത്തെ ഫാസ്റ്റ് ബോളര്‍മാരെക്കുറിച്ചു പറയുമ്പോള്‍ ബുമ്രയ്‌ക്കെതിരെ ഞാന്‍ കളിച്ചിട്ടില്ല. ഞാന്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വെല്ലുവിളിയാണിത്. അടുത്ത കാലത്തായി നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ബോളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നാണ്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് കോലിയും ധോണിയും രോഹിത്തും കുറ്റക്കാര്‍; സ്‌റ്റോക്‌സിന്റെ വെളിപ്പെടുത്തല്‍

ഓസീസ് താരം പാറ്റ് കമ്മിന്‍സും മികച്ചു നില്‍ക്കുന്നു. റബാദ, ആന്‍ഡേഴ്‌സന്‍ എന്നിവരും എന്റെ വിക്കറ്റ് പല തവണ വീഴ്ത്തിയിട്ടുണ്ട്. നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സിന്റെ പന്തുകളെയാണ്.'' മസൂദ് പറഞ്ഞു. 

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ യുവരാജ് സിങ്, രോഹിത് ശര്‍മ, വിരാട് കോലി, എം.എസ്. ധോണി എന്നിവരാണ് പ്രിയപ്പെട്ടവര്‍. യുവരാജ് സിങ് ആയിരുന്നു ഇന്ത്യന്‍ ടീമില്‍ എനിക്ക് ഏറ്റവും താല്‍പര്യമുള്ള താരം.