പ്രധാന പ്രതീക്ഷയായ ഷായ് ഹോപ്പിനെ(4) ഷഹീന്‍ അഫ്രീദി തുടക്കത്തിലെ വീഴ്ത്തിയതോടെ വിന്‍ഡീസിന് അടിതെറ്റി. രണ്ടാം വിക്കറ്റില്‍ കെയ്ല്‍ മയേഴ്സും ഷമാര്‍ ബ്രൂക്സും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പ്രതീക്ഷ നല്‍കിയെങ്കിലും മയേഴ്സിനെ മുഹമ്മദ് വാസിമും ബ്രൂക്സിനെ നവാസും വീഴ്ത്തിയതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു.
മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും വമ്പന്‍ ജയം സ്വന്തമാക്കിയ പാക്കിസ്ഥാന്‍ (Pakistan vs West Indies)ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 155 റണ്‍സിന് ഓള്‍ ഔട്ടായി. 42 റണ്‍സെടുത്ത ഷമാര്‍ ബ്രൂക്സും 33 റണ്‍സെടുത്ത കെയ്ല്‍ മയേഴ്സും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് നവാസ് നാലു വിക്കറ്റും മുഹമ്മദ് വാസിം ജൂനിയര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. സ്കോര്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ 275-8, വെസ്റ്റ് ഇന്‍ഡീസ് 32.2 ഓവറില്‍ 155ന് ഓള്‍ ഔട്ട്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച മുള്‍ട്ടാനില്‍ നടക്കും.
തുടക്കത്തിലെ ഹോപ്പ് നഷ്ടമായി വിന്‍ഡീസ്
പ്രധാന പ്രതീക്ഷയായ ഷായ് ഹോപ്പിനെ(4) ഷഹീന്‍ അഫ്രീദി തുടക്കത്തിലെ വീഴ്ത്തിയതോടെ വിന്‍ഡീസിന് അടിതെറ്റി. രണ്ടാം വിക്കറ്റില്‍ കെയ്ല്‍ മയേഴ്സും ഷമാര്‍ ബ്രൂക്സും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പ്രതീക്ഷ നല്‍കിയെങ്കിലും മയേഴ്സിനെ മുഹമ്മദ് വാസിമും ബ്രൂക്സിനെ നവാസും വീഴ്ത്തിയതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു.
ബ്രാണ്ടന്‍ കിംഗ്(0), ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍(25), റൊവ്മാന്‍ പവല്‍(10) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അക്കീല്‍ ഹൊസൈന്‍ 14 റണ്ണുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനുവേണ്ടി ഇടം കൈയന്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് 10 ഓവറില്‍ 19 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍ 4.2 ഓവറില്‍ 34 റണ്‍സിന് മൂന്നും ഷദാബ് ഖാന്‍ 40 റണ്‍സിന് രണ്ടും ഷഹീന്‍ അഫ്രീദി 17 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.
ബാബര്‍ വീണ്ടും
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും(Babar Azam) ഇമാമുള്‍ ഹഖിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 77 റണ്‍സെടുത്ത ബാബര്‍ ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇമാമുള്‍ ഹഖ് 72 റണ്‍സെടുത്തു.
ഏഴാം ഓവറില്‍ ഓപ്പണര്‍ ഫഖര്‍ സമനെ(17) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബാബറും ഇമാമും ചേര്‍ന്ന് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. 72 പന്തില്‍ 72 റണ്‍സെടുത്ത ഇമാമുള്‍ ഹഖ് പുറത്താവുമ്പോള്‍ പാക്കിസ്ഥാന്‍ 145 റണ്‍സിലെത്തിയിരുന്നു. ഇമാമുളിന് പിന്നാലെ ബാബറും(93 പന്തില്‍ 77) മുഹമ്മദ് റിസ്ഞവാനും(15), മുഹമ്മദ് ഹാസിും(6), നവാസും(3) മടങ്ങിയതോടെ പാക്കിസ്ഥാന്‍ 207-6ലേക്ക് തകര്‍ന്നു. എന്നാല്‍ വാലറ്റത്ത് ഷദാബ് ഖാനും(22), ഖുഷ്ദിലും(22), മുഹമ്മദ് വാസിം ജൂനിയറും(17), ഷഹീന്‍ അഫ്രീദിയും(15) പൊരുതിയതോടെ പാക്കിസ്ഥാന്‍ മാന്യമായ സ്കോറിലെത്തി.
