പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട ഇംഗ്ലീഷ് കമെന്റേറ്റര്‍മാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ നിന്നൊഴിവാക്കി. മൈക്കല്‍ ആതര്‍ട്ടനെയും നാസര്‍ ഹൂസൈനയുമാണ് പുറത്താക്കിയത്.
കറാച്ചി : പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട ഇംഗ്ലീഷ് കമെന്റേറ്റര്‍മാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ നിന്നൊഴിവാക്കി. മൈക്കല്‍ ആതര്‍ട്ടനെയും നാസര്‍ ഹൂസൈനയുമാണ് പുറത്താക്കിയത്.
ഒക്ടോബര്‍ 18 മുതല്‍ 31 വരെ പാക്കിസ്ഥാനില്‍ നടക്കുന്ന പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ ഉള്‍പ്പെടുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരക്കുള്ള ആറംഗ കമെന്ററി പാനലില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. ഇംഗ്ലീഷ് കമെന്റേറ്റര്‍മാരെ പുറത്താക്കാനുള്ള ഔദ്യോഗിക കാരണങ്ങള്‍ ഒന്നും പി സി ബി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇമ്രാന്‍ഖാന്റെ കുടുംബവുമായി ബന്ധപ്പെട്ടുണ്ടാ വിവാദങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഓഗസ്‌റ്റില്‍ ലോര്‍ഡ്‌സില്‍ നിന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിനിടെ മൈക്കല്‍ ആതര്‍ട്ടന്‍ ഇമ്രാന്‍ ഖാന്റെ മക്കളായ കാസിം, സുലൈമാന്‍ എന്നിവരുമായി ഒരു അഭിമുഖം നടത്തിയിരുന്നു. സ്‌കൈ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്‌ത ഈ അഭിമുഖത്തില്‍, ജയിലില്‍ ഇമ്രാന്‍ ഖാന്റെ ആരോഗ്യം മോശമാണെന്നും അദ്ദേഹം തടവറയില്‍ ഒറ്റപ്പെട്ടു കഴിയുകയാണെന്നും മക്കള്‍ ആരോപിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റ് വേദിയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു എന്ന് കാണിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്ന് സ്‌കൈ സ്‌പോര്‍ട്‌സിന് എതിരെ ശക്തമായ പരാതി നല്‍കിയിരുന്നു. അന്ന് പാക്കിസ്ഥാന്‍ ടീം മത്സരം ബഹിഷ്‌കരിക്കുമെന്ന് വരെ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ത്രിരാഷ്ട്ര പരമ്പരയില്‍ നാല് കമെന്റേറ്റര്‍മാര്‍ പാക്കിസ്ഥാനികളാണ്. വഖാര്‍ യൂനിസ്, ആമിര്‍ സൊഹൈല്‍, ബാസിദ് ഖാന്‍, ഉറൂജ് മുംതാസ് എന്നിവര്‍. ശ്രീലങ്കയുടെ റോഷന്‍ അബേസിംഗെയും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബുച്ചറുമാണ് മറ്റ് കമെന്റേറ്റര്‍മാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
