അതേസമയം, പാകിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമിയിലെത്തും. ഒരുവേള ഇന്ത്യ തോറ്റാലും, പാകിസ്ഥാൻ ജയിക്കുന്നത് 33.4 ഓവറിന് ശേഷമാണെങ്കിൽ ഇന്ത്യ തന്നെ സെമിയിലേക്ക് മുന്നേറും.

ബുലവായോ: അണ്ടർ 19 ലോകകപ്പിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് പുറത്തായി. അര്‍ധസെഞ്ചുറിയുമായി വേദാന്ത് ത്രിവേദി നടത്തിയ ഒറ്റയാൾ പോരാട്ടമാണ് (68 റൺസ്) തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് സെമിയിലെത്തണമെങ്കിൽ വിജയം മാത്രം പോര. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാലെ പാകിസ്ഥാന് ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് മറികടന്ന് സെമിയിലേക്ക് ടിക്കറ്റെടുക്കാനാവു.

അതേസമയം, പാകിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമിയിലെത്തും. ഒരുവേള ഇന്ത്യ തോറ്റാലും, പാകിസ്ഥാൻ ജയിക്കുന്നത് 33.4 ഓവറിന് ശേഷമാണെങ്കിൽ ഇന്ത്യ തന്നെ സെമിയിലേക്ക് മുന്നേറും. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാനായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ 89 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പിച്ചാലെ സെമിയിലെത്താനാവുമായിരുന്നുള്ളു. ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തത് തന്നെ ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റുവീശാനാണ്. നിലവിൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് മത്സരം.

ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഇതിനോടകം സെമി ഉറപ്പിച്ചു കഴിഞ്ഞു. നാലാമത്തെ ടീമായി ഇന്ത്യ എത്തുമോ അതോ പാകിസ്ഥാൻ അത്ഭുതം കാട്ടുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാന്‍ കിരീടം നേടിയിരുന്നു. പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കി ഇതിന് പ്രതികാരം തീര്‍ക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക