Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡ് തിരിച്ചുപിടിച്ചു

ദക്ഷിണാഫ്രിക്ക മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 187 എന്ന നിലയിലാണ്. 29 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്.  കേശവ് മഹാരാജ് (2), ക്വിന്റണ്‍ ഡി കോക്ക് (0) എന്നിവരാണ് ക്രീസില്‍.

Pakistan got second innings lead against South Africa
Author
Karachi, First Published Jan 28, 2021, 6:42 PM IST

കറാച്ചി: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡ് തിരിച്ചുപിടിച്ചു. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാനെ 378 റണ്‍സിന് പുറത്താക്കിയ സന്ദര്‍ശകര്‍ 158 റണ്‍സിന്റെ ലീഡ് വഴിങ്ങിയിരുന്നു. പിന്നാലെ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 187 എന്ന നിലയിലാണ്. 29 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്.  കേശവ് മഹാരാജ് (2), ക്വിന്റണ്‍ ഡി കോക്ക് (0) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 220ന് പുറത്തായിരുന്നു. 

എയ്ഡന്‍ മാര്‍ക്രം (74), ഡീന്‍ എല്‍ഗാര്‍ (29), റാസി വാന്‍ ഡര്‍ ഡസ്സന്‍ (64), ഫാഫ് ഡു പ്ലെസിസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒരു ഘട്ടത്തില്‍ ഒന്നിന് 175 എന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ അവസാന സെഷനില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. യാസിര്‍ ഷാ മൂന്ന്് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ താരം നൗമാന്‍ അലിക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ പാകിസ്ഥാന്റെ ഇന്നിങ്‌സ് 378ന് അവസാനിച്ചു. സെഞ്ചുറി നേടിയ ഫവാദ് ആലം (109), ഫഹീം അഷ്‌റഫ് (64), അസര്‍ അലി (51), യാസിര്‍ ഷാ (38) എന്നിവരാണ് പാകിസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. കഗിസോ റബാദ, കേശവ് മഹാരാജ്

കറാച്ചി: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡ് തിരിച്ചുപിടിച്ചു. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാനെ 378 റണ്‍സിന് പുറത്താക്കിയ സന്ദര്‍ശകര്‍ 158 റണ്‍സിന്റെ ലീഡ് വഴിങ്ങിയിരുന്നു. പിന്നാലെ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 187 എന്ന നിലയിലാണ്. 29 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്.  കേശവ് മഹാരാജ് (2), ക്വിന്റണ്‍ ഡി കോക്ക് (0) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 220ന് പുറത്തായിരുന്നു. 

എയ്ഡന്‍ മാര്‍ക്രം (74), ഡീന്‍ എല്‍ഗാര്‍ (29), റാസി വാന്‍ ഡര്‍ ഡസ്സന്‍ (64), ഫാഫ് ഡു പ്ലെസിസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒരു ഘട്ടത്തില്‍ ഒന്നിന് 175 എന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ അവസാന സെഷനില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. 

യാസിര്‍ ഷാ മൂന്ന്് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ താരം നൗമാന്‍ അലിക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ പാകിസ്ഥാന്റെ ഇന്നിങ്‌സ് 378ന് അവസാനിച്ചു. സെഞ്ചുറി നേടിയ ഫവാദ് ആലം (109), ഫഹീം അഷ്‌റഫ് (64), അസര്‍ അലി (51), യാസിര്‍ ഷാ (38) എന്നിവരാണ് പാകിസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. കഗിസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആന്റിച്ച് നോര്‍ജെ, ലുങ്കി എന്‍ഗിഡി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 

നേരത്തെ ഡീനന്‍ എല്‍ഗാര്‍ (58), ജോര്‍ജ് ലിന്‍ഡെ (35), എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രികയുടെ സ്‌കോര്‍ 200 കടത്തിയത്. യാസിര്‍ ഷാ മൂന്ന് വിക്കറ്റെടുത്തു. നൗമാന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

യാസിര്‍ ഷാ മൂന്ന് വിക്കറ്റെടുത്തു. നൗമാന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Follow Us:
Download App:
  • android
  • ios