Asianet News MalayalamAsianet News Malayalam

രണ്ടാം ടി20യില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; പാകിസ്ഥാന് വന്‍ തോല്‍വി

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. മൊയീന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഇരുവരും ഒപ്പമെത്തി.

Pakistan lost to England in second T20 match
Author
Leeds, First Published Jul 18, 2021, 11:40 PM IST

ലീഡ്‌സ്: പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ജയം. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ 45 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 19.5 ഓവറില്‍ 200ന് എല്ലാവരും പുറത്തായയി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. മൊയീന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഇരുവരും ഒപ്പമെത്തി. നിര്‍ണായകമായ മൂന്നാം മത്സരം 20ന് മാഞ്ചസ്റ്ററില്‍ നടക്കും.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ നിരയില്‍ മുഹമ്മദ് റിസ്‌വാന്‍ (37), ഷദാബ് ഖാന്‍ (പുറത്താവാതെ 36) എന്നിവരാണ് അല്‍പമെങ്കിലും തിളങ്ങിയത്.  ബാബര്‍ അസം (22), സൊഹൈബ് മക്‌സൂദ്, (15), മുഹമ്മദ് ഹഫീസ് (10), ഫഖര്‍ സമാന്‍ (8), അസം ഖാന്‍ (1), ഇമാദ് വസിം (20), ഷഹീന്‍ അഫ്രീദി (2), ഹാരിസ് റൗഫ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മുഹമ്മദ് ഹസ്‌നൈന്‍ (0) ഷദാബിനൊപ്പം പുറത്താവാതെ നിന്നു.

ഇംഗ്ലണ്ടിനായി സാക്വിബ് മെഹ്‌മൂദ് മൂന്നും മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ടോം കറന്‍, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, ജോസ് ബട്‌ലറുടെ 59 റണ്‍ണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ലിയാം ലിവിംഗ്‌സറ്റണ്‍, മൊയീന്‍ അലി (36) എന്നിവര്‍ നിര്‍ണായക സംഭാവ നല്‍കി. ജേസണ്‍ റോയ് (10), ഡേവിഡ് മലാന്‍ (1), ജോണി ബെയര്‍സ്‌റ്റോ (13), ടോം കറന്‍ (9), ക്രിസ് ജോര്‍ദാന്‍ (14), ആദില്‍ റഷീദ് (2), മാത്യൂ പാര്‍ക്കിന്‍സണ്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാക്വിബ് (3) പുറത്താവാതെ നിന്നു.

പാകിസ്ഥാനായി മുഹമ്മദ് ഹസ്‌നൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ്, ഇമാദ് വസിം എന്നിവര്‍ രണ്ട് വിക്കറ്റ് വീതമുണ്ട്.

Follow Us:
Download App:
  • android
  • ios