Asianet News MalayalamAsianet News Malayalam

സീന്‍ വില്യംസിന് സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന് 279 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശികര്‍ക്ക് സീന്‍ വില്യംസിന്റെ സെഞ്ചുറിയും(135 പന്തില്‍ പുറത്താവാതെ 118), ബ്രന്‍ഡന്‍ ടെയ്‌ലര്‍ (56), സിക്കന്ദര്‍ റാസ (45) എന്നിവരുടെ ഇന്നിങ്‌സുമാണ് തുണയായത്.

Pakistan need 279 runs to win against zimbabwe
Author
Rawalpindi, First Published Nov 3, 2020, 4:38 PM IST

റാവില്‍പിണ്ടി: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന് 279 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശികര്‍ക്ക് സീന്‍ വില്യംസിന്റെ സെഞ്ചുറിയും(135 പന്തില്‍ പുറത്താവാതെ 118), ബ്രന്‍ഡന്‍ ടെയ്‌ലര്‍ (56), സിക്കന്ദര്‍ റാസ (45) എന്നിവരുടെ ഇന്നിങ്‌സുമാണ് തുണയായത്. സിംബാബ്‌വെയ്ക്ക് നഷ്ടമായ ആറ് വിക്കറ്റുകളില്‍ അഞ്ചും വീഴ്ത്തിയത് പേസര്‍ മുഹമ്മദ് ഹസ്‌നൈനാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് ഏകദിനങ്ങളുടെ പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

മൂന്നിന് 22 എന്ന നിലയില്‍ നിന്നാണ് സിംബാബ്‌വെ ഇത്രയും റണ്‍സ് അടിച്ചെടുത്തത്.. ബ്രയാര്‍ ചാരി (9), ചമു ചിബാബ (0), കെയ്ഗ് ഇര്‍വിന്‍ (1) എന്നിവര്‍ നേരത്തെ മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന  ടെയ്‌ലര്‍- വില്യംസ് നേടിയ 84 റണ്‍സാണ മധ്യഓവറുകളില്‍ റണ്‍നിരക്ക് കൂട്ടിയത്. ടെയ്‌ലര്‍ പുറത്തായെങ്കിലും പന്നീടെത്തിയ വെസ്ലി മധവേരെ (31 പന്തില്‍ 33) വില്യംസിന് മികച്ച പിന്തുണ നല്‍കി. 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മധവേരെ റിട്ടേണ്‍ ക്യാച്ചിലൂടെ ഹസ്‌നൈന് വിക്കറ്റ് നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ റാസയും ക്ലാസ് കാണിച്ചു. 36 പന്തുകള്‍ മാത്രം നേരിട്ട താരം 45 റണ്‍സ് നേടി. വില്യംസിനൊപ്പം വിലപ്പെട്ട 96 റണ്‍സും കൂട്ടിച്ചേര്‍ത്തു. റാസയെ വഹാബ് റിയാസ് പുറത്താക്കുകയായിരുന്നു. വില്യംസിനൊപ്പം ഡൊണാള്‍ഡ് തിരിപ്പാനെ (1) പുറത്താവാതെ നിന്നു. 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു വില്യംസിന്റെ ഇന്നിങ്‌സ്. ആദ്യ ഏകദിനത്തില്‍ ബ്രന്‍ഡന്‍ ടെയ്‌ലറും സെഞ്ചുറി നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios