കറാച്ചി: ശ്രീലങ്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ പാകിസ്ഥാന് 298 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക, ധനുഷ്‌ക ഗുണതിലക (134 പന്തില്‍ 133)യുടെ സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുഹമ്മദ് ആമിര്‍ പാകിസ്ഥാനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ഗുണതിലകയ്ക്ക് പുറമെ ദസുന്‍ ഷനക (24 പന്തില്‍ 43) ക്യാപ്റ്റന്‍ ലാഹിരു തിരിമാനെ (36), മിനോദ് ഭാനുക (36) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പുറത്തെടുക്കാനായത്. 16 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗുണതിലകയുടെ ഇന്നിങ്‌സ്. ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. അവിഷ്‌ക ഫെര്‍ണാണ്ടോ (4), എയ്ഞ്ചലോ പെരേര (13), ഷെഹാന്‍ ജയസൂര്യ (3), വാനിഡു ഹസരങ്ക (10), ലക്ഷന്‍ സന്ധാകന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നുവാന്‍ പ്രദീപ് (1) പുറത്താവാതെ നിന്നു. 

ആമിറിന് പുറമെ ഉസ്മാന്‍ ഷിന്‍വാരി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.