ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ അഫ്ഗാന് നല്‍കിയത്. 227 റണ്‍സാണ് ഗുര്‍ബാസ് - സദ്രാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. 40-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സദ്രാനെ ഉസ്മാന്‍ മിര്‍ പുറത്താക്കുകയായിരുന്നു.

കൊളംബൊ: പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് നേടിയത്. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ (151) ഇന്നിംഗ്‌സാണ് അഫ്ഗാനെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 80 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍ പിന്തുണ നല്‍കി. ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്താന്‍ 1-0ത്തിന് മുന്നിലാണ്.

ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ അഫ്ഗാന് നല്‍കിയത്. 227 റണ്‍സാണ് ഗുര്‍ബാസ് - സദ്രാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. 40-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സദ്രാനെ ഉസ്മാന്‍ മിര്‍ പുറത്താക്കുകയായിരുന്നു. ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്. 45-ാം ഓവറില്‍ അഫ്രീദിക്ക് വിക്കറ്റ് നല്‍കി ഗുര്‍ബാസും മടങ്ങി. 151 പന്തുകള്‍ നേരിട്ട ഗുര്‍ബാസ് മൂന്ന് സിക്‌സും 14 ഫോറും നേടി. അഞ്ചാം ഏകദിന സെഞ്ചുറിയാണ് ഗുര്‍ബാസ് നേടിയത്. 29 റണ്‍സ് നേടിയ മുഹമ്മദ് നബിയും സ്‌കോര്‍ 300ല്‍ എത്തിക്കുന്നില്‍ നിര്‍ണായക പങ്കുവഹിച്ചു.

റാഷിദ് ഖാന്‍ (2), ഷഹിദുള്ള കമാല്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹഷ്മതുള്ള ഷാഹിദി (15), അബ്ദുള്ള റഹ്മാന്‍ (4) എന്നിവര്‍ പുറത്താവാതെ നിന്നു. അഫ്രീദിക്ക് പുറമെ നസീം ഷാ, ഉസാമ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന്‍ 142 റണ്‍സിന് ജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 47.1 ഓവറില്‍ 201ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 19.2 ഓവറില്‍ 59ന് എല്ലാവരും പുറത്തായി.

എന്തിന് പേടിക്കണം? കൂടെ സഞ്ജു ഉണ്ടല്ലൊ! ഏഷ്യാ കപ്പിനൊരുങ്ങുമ്പോള്‍ വിലയിരുത്തലുമായി അശ്വിന്‍