മെല്‍ബണ്‍: ഓസ്‌ട്രേലിന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടി അത്ഭുതം കാണിക്കുകയാണ് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ഇതുവരെ പാകിസ്ഥാന്‍ ജേഴ്‌സി അഞ്ഞിട്ടില്ലാത്ത റൗഫ് ബിഗ് ബാഷിലെ പ്രകടനംകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നാല് മത്സരങ്ങള്‍ മാത്രം കളിച്ച റൗഫ് ഇതുവരെ 13 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഹാട്രിക്കും ഉള്‍പ്പെടും. ബിഗ്് ബാഷില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികിയല്‍ രണ്ടാം സ്ഥാനത്തുണ്ട് റൗഫ്.

യഥാര്‍ത്ഥത്തില്‍ മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് റൗഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പകരക്കാരനായിട്ടായിരുന്നു താരത്തിന്റെ വരവ്. എന്നാല്‍ പാറ്റ് ബ്രൗണിന് പരിക്കേറ്റതോടെ താരത്തെ ടീമില്‍ നിലനിര്‍ത്തി. ഇതിനിടെ തന്റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് റാഫ്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് ലോകകപ്പ് ടി20യില്‍ കളിക്കുകയാണ് സ്വപ്‌നമെന്ന് താരം വ്യക്തമാക്കി. ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത് എന്നുള്ളത് എനിക്ക് അനുകൂല ഘടകമാണെന്നും താരം പറയുന്നു. ബിഗ് ബാഷ് വേറിട്ട അനുഭവമാണ്. കഴിവ് തെളിയിക്കാന്‍ എനിക്കാവുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

26കാരനായ റൗഫ് മൂന്ന് വര്‍ഷം മുമ്പ വരെ ചിത്രത്തില്‍ പോലുമില്ലായിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സിന്റെ ഓപ്പണ്‍ ട്രെയല്‍സിന് എത്തിയിപ്പോഴാണ് താരത്തെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്. ഇപ്പോള്‍ പാക് ക്രിക്കറ്റിന്റെ കണ്ണ് മുഴുവന്‍ താരത്തിന് പിന്നാലെയാണ്.