ബാബര്‍ അസം പാക് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫിന് പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചിരുന്നു. പാക് ബോര്‍ഡ് സിഒഒക്കും ബാബര്‍ സന്ദേശമയച്ചു. ഇരുവരും ഒന്നും പ്രതികരിച്ചില്ല.

ചെന്നൈ: ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി സെമി കാണാതെ പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി മന്‍ നായകന്‍ റഷീദ് ലത്തീഫ്. കളിക്കാരുടെ പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്യാപ്റ്റന്‍ ബാബര്‍ അസം അയക്കുന്ന സന്ദേശങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ സാക്കാ അഷ്റഫും സിഒഒ സല്‍മാന്‍ നസീറും അവഗണിക്കുകയാണെന്നും പിന്നെ എങ്ങനെയാണ് അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നും റഷീദ് ലത്തീഫ് ചോദിച്ചു. ലോകകപ്പില്‍ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ലത്തീഫിന്‍റെ വെളിപ്പെടുത്തല്‍.

ബാബര്‍ അസം പാക് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫിന് പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചിരുന്നു. പാക് ബോര്‍ഡ് സിഒഒക്കും ബാബര്‍ സന്ദേശമയച്ചു. ഇരുവരും ഒന്നും പ്രതികരിച്ചില്ല. പ്രതിഫലം പോലും കൊടുക്കാതെയാണ് കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കുമെന്നും പ്രതിഫലം കൂട്ടുമെന്നുമെല്ലാം സാക്കാ അഷ്റഫ് വാര്‍ത്താക്കുറിപ്പിറക്കുന്നത്. അഞ്ച് മാസമായി പ്രതിഫലം ലഭിക്കാത്ത താരങ്ങള്‍ നിങ്ങളുടെ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കുമെന്ന കരുതുന്നുണ്ടോ എന്നും റഷീദ് ലത്തീഫ് ചോദിച്ചു.

ഇന്ത്യക്കെതിരായ ടി20 പരമ്പര: കമിന്‍സും സ്റ്റാര്‍ക്കുമില്ല; നായകനായി മാത്യു വെയ്ഡ്

പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ കളിക്കാര്‍ തൃപ്തരല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലത്തീഫിന്‍റെ പ്രതികരണം. ലോകകപ്പില്‍ പാകിസ്ഥാന്‍ തുടര്‍ തോല്‍വികള്‍ വഴങ്ങിയതോടെ ബാബറിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. അതിനിടെ പാകിസ്ഥാന്‍റെ തോല്‍വികള്‍ ചര്‍ച്ച ചെയ്യാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം മുന്‍ താരങ്ങളുടെ സഹായം തേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക