Asianet News MalayalamAsianet News Malayalam

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനം; പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച

ആദ്യ ഓവറില്‍ തന്നെ മുസറബാനി ഇമാമിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഹൈദര്‍ അലി, ഫഖര്‍ സമാന്‍ എന്നിവര്‍ റിച്ചാര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

Pakistan top order collapsed against Zimbabwe in  Third ODi
Author
Rawalpindi, First Published Nov 3, 2020, 6:08 PM IST

റാവല്‍പിണ്ടി: സിംബാബ്‌വെയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ചത്. സിംബാബ്‌വെ ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ അഞ്ചിന് 88 എന്ന നിലയിലാണ്. ഇമാം ഉള്‍ ഹഖ് (4), ഫഖര്‍ സമാന്‍ (2), ഹൈദര്‍ അലി (13), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്‌വാന്‍ (10), ഇഫ്തികര്‍ അഹമ്മദ് (18) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്‌. റിച്ചാര്‍ഡ് ഗരാവ, ഡൊണാള്‍ഡ് ടിരിപാനോ എന്നിവര്‍ രണ്ടും ബ്ലസ്സിംഗ് മുസറബാനി ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ ബാബര്‍ അസം (39), ഖുഷ്ദില്‍ ഷാ (0)  എന്നിവരാണ് ക്രീസില്‍.

ആദ്യ ഓവറില്‍ തന്നെ മുസറബാനി ഇമാമിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഹൈദര്‍ അലി, ഫഖര്‍ സമാന്‍ എന്നിവര്‍ റിച്ചാര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. റിസ്‌വാന്‍ ടിരിപാനോയുടെ പന്തില്‍ ബൗള്‍ഡായി. നേരത്തെ സീന്‍ വില്യംസിന്റെ സെഞ്ചുറിയാണ് (135 പന്തില്‍ പുറത്താവാതെ 118) സിംബാബ്‌വെയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ബ്രന്‍ഡന്‍ ടെയ്‌ലര്‍ (56), സിക്കന്ദര്‍ റാസ (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.  

മൂന്നിന് 22 എന്ന നിലയില്‍ നിന്നാണ് സിംബാബ്‌വെ ഇത്രയും റണ്‍സ് അടിച്ചെടുത്തത്.. ബ്രയാര്‍ ചാരി (9), ചമു ചിബാബ (0), കെയ്ഗ് ഇര്‍വിന്‍ (1) എന്നിവര്‍ നേരത്തെ മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന  ടെയ്‌ലര്‍- വില്യംസ് നേടിയ 84 റണ്‍സാണ മധ്യഓവറുകളില്‍ റണ്‍നിരക്ക് കൂട്ടിയത്. ടെയ്‌ലര്‍ പുറത്തായെങ്കിലും പന്നീടെത്തിയ വെസ്ലി മധവേരെ (31 പന്തില്‍ 33) വില്യംസിന് മികച്ച പിന്തുണ നല്‍കി. 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മധവേരെ റിട്ടേണ്‍ ക്യാച്ചിലൂടെ ഹസ്‌നൈന് വിക്കറ്റ് നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ റാസയും ക്ലാസ് കാണിച്ചു. 36 പന്തുകള്‍ മാത്രം നേരിട്ട താരം 45 റണ്‍സ് നേടി. വില്യംസിനൊപ്പം വിലപ്പെട്ട 96 റണ്‍സും കൂട്ടിച്ചേര്‍ത്തു. റാസയെ വഹാബ് റിയാസ് പുറത്താക്കുകയായിരുന്നു. വില്യംസിനൊപ്പം ഡൊണാള്‍ഡ് ടിരിപാനോ (1) പുറത്താവാതെ നിന്നു. 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു വില്യംസിന്റെ ഇന്നിങ്‌സ്. ആദ്യ ഏകദിനത്തില്‍ ബ്രന്‍ഡന്‍ ടെയ്‌ലറും സെഞ്ചുറി നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios